Advertisement

അന്റാർട്ടിക്കയിലെ ഹിമാനികൾ അതിവേഗത്തിൽ ഉരുകുന്നു; ആഗോളസമുദ്ര നിരപ്പ് രണ്ടടി വരെ ഉയരുമെന്ന് മുന്നറിയിപ്പ്

April 10, 2021
1 minute Read

വൻ ഭീഷണി ഉയർത്തി പടിഞ്ഞാറൻ അന്റാർട്ടിക്കയിലെ തൈറ്റ്വസ് ഹിമാനികൾ മുമ്പ് ഉള്ളതിനേക്കാൾ വേഗത്തിൽ ചൂടാകുകയും ഉരുകുകയും ചെയ്യുന്നതായി റിപ്പോർട്ട്. ‘ഡൂംസ്ഡേ ഗ്ലേസിയർ’ എന്ന് വിളിക്കപ്പെടുന്ന തൈറ്റ്വസ് , വിചാരിച്ചതിനേക്കാൾ വേഗത്തിലാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഇത് ആഗോളസമുദ്ര ജലം രണ്ടടി വരെ ഉയർത്തുമെന്നും പല രാജ്യങ്ങൾക്കും വൻ ഭീഷണി ഉയർത്തുമെന്നുമാണ് ഗവേഷകരുടെ പഠനം സൂചന നൽകുന്നത്.

പടിഞ്ഞാറൻ അന്റാർട്ടിക്കയിലെ തൈറ്റ്വസ് അപകടകരമായ തോതിൽ ഉരുകുന്നതാണ്. അത് തകർന്നാൽ എകദേശം രണ്ട് അടി (65 സി.മീ) സമുദ്ര നിരപ്പിൽ വർദ്ധനവുണ്ടാക്കാൻ സാധ്യതയുണ്ട്. ഇതിനകം തന്നെ ലോക സമുദ്രനിരപ്പിൽ 4 % ഓരോ വർഷവും ഉയരുന്നുണ്ട്. ഹിമാനിയുടെ ചുവടെയുള്ള ജലത്തിന്റെ താപനില,ശക്തി,ലവണാംശം ഓക്സിജന്റെ അളവ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചതിനെ തുടർന്നാണ് കണ്ടെത്തൽ.

തൈറ്റ്വസ് ഹിമാനിയുടെ അടിയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ഗവേഷണം നടത്തുന്നതും പുതിയ അളവുകൾ കണ്ടെത്തുന്നതും. വെള്ളത്തിനടിയിലുള്ള ഭൂപ്രദേശത്തെക്കുറിച്ചുള്ള ശാസ്ത്രജ്ഞരുടെ ധാരണകൾ ഇത് മാറ്റിമറിച്ചു. 2019 ഫെബ്രുവരി മുതൽ മാർച്ച് വരെ വിന്യസിച്ച റോബോർട്ടിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകർക്ക് ഇവിടുത്തെ ഭൂപ്രകൃതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്.

പടിഞ്ഞാറൻ അന്റാർട്ടിക്ക് ഐസ് ഷീറ്റിന്റെ മധ്യഭാഗത്ത് ഒരു കീസ്‌റ്റോൺ പോലെ ഇരിക്കുന്നതിനാൽ തൈറ്റ്വസുകളെ ഡൂംസ്ഡേ ഹിമാനികൾ എന്ന് വിളിക്കുന്നു. ഈ വിശാലമായ തടത്തിൽ മൂന്ന് മീറ്ററിലധികം അധിക സമുദ്ര നിരപ്പ് ഉയരുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഈ പഠനം ഇന്നേവരെയുള്ള ഹിമാനിയുടെ ഏറ്റവും വിശദമായ സർവേയാണ്.

തൈറ്റ്വസ് ഹിമാനിയുടെ ചലനം മനസിലാക്കാൻ ആവശ്യമായ വിവരങ്ങൾ ഞങ്ങൾ ഇപ്പോൾ ശേഖരിക്കുന്നു. ഭാവിയിൽ ഐസ് ഉരുകുന്നത് കൃത്യമായി കണക്കാക്കാൻ ഇത് ഞങ്ങളെ സഹായിക്കും. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മോഡലുകൾ മെച്ചപ്പെടുത്താനും ആഗോള സമുദ്ര നിരപ്പിൽ നിന്നുള്ള വ്യതിയാനങ്ങളിൽ ഇപ്പോൾ നിലനിൽക്കുന്ന വലിയ അനശ്ചിതത്വം കുറയ്ക്കാനും കഴിയും. തൈറ്റ്വസ് ഹിമാനികൾ യുകെ യുടെ മൊത്തം വലുപ്പത്തേക്കാൾ അല്പം ചെറുതാണ്. വാഷിങ്ടൺ സ്റ്റേറ്റിന്റെ ഏതാണ്ട് അതേ വലുപ്പമാണ് ഇതിനുള്ളത്. 4000 മീറ്റർ വരെ ഉയരമുള്ള ഇത് ആഗോള സമുദ്ര നിരപ്പ് ഉയരുമെന്ന് പ്രവചിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. പ്രൊഫസർ വഹ്‌ലിൻ;- പറഞ്ഞു.

ചൂടാകുന്ന സമുദ്രത്തിന് മുൻപിൽ ഹിമാനികൾ പിന്നോട്ട്പൊയ്‌ക്കൊണ്ടിരിക്കുന്നു. കാരണം ഇത് സമുദ്രനിരപ്പിൽ നിന്ന് രണ്ട് കിലോമീറ്റർ താഴെയായി സ്ഥിതി ചെയ്യുന്നു. അതെ സമയം തീരത്ത് ഹിമാനിയുടെ അടിഭാഗം അത്രയ്ക്ക് ആഴമില്ലാത്തതാണ്. തൈറ്റ്വസ് ഹിമാനികൾക്ക് 1970 കൾ മുതൽ ഗണ്യമായ ഫ്‌ലോ ആക്സിലറേഷൻ അനുഭവപ്പെട്ടതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. 1992 മുതൽ 2011 വരെ തൈറ്റ്വസ് ഗ്രൗണ്ടിങ് ലൈനിന്റെ കേന്ദ്രം 14 കിലോമീറ്റർ പിന്നോട്ട് പോയിരുന്നു. ഈ പ്രദേശത്ത് നിന്നുള്ള വാർഷിക ഐസ് ഡിസ്‌ചാർജ് 1973 ന് ശേഷം 77 % വരെ വർദ്ധിച്ചു.

Read Also : കണികാ മേഖലയിലെ പുതിയ കണ്ടുപിടിത്തം; പ്രപഞ്ചത്തിലെ അജ്ഞാത അഞ്ചാം ശക്തി

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top