മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ അനിവാര്യമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ

കൊവിഡ് വ്യാപനം തീവ്രമായതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാനങ്ങൾ. മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ അനിവാര്യമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. സർവകക്ഷിയോഗത്തിലാണ് ഉദ്ദവ് താക്കറെ ഇക്കാര്യം അറിയിച്ചത്.

മഹാരാഷ്ട്രയിലെ കൊവിഡ് സാഹചര്യം മോശമാകുന്നുവെന്നും, സമ്പൂർണ ലോക്ക്ഡൗൺ അല്ലാതെ മറ്റ് പോംവഴിയില്ലെന്നും ഉദ്ദവ് താക്കറെ വ്യക്തമാക്കി. എന്നാൽ, തയാറെടുപ്പിലാതെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചാൽ ജനത്തിന് ബുദ്ധിമുട്ടുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

അതേസമയം, ഉത്തർപ്രദേശിൽ റെക്കോർഡ് പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തു. കൂടുതൽ സംസ്ഥാനങ്ങളിൽ ഇന്ന് രാത്രികാല കർഫ്യൂ നിലവിൽ വരും.

Story Highlights: Maharashtra, uddhav thackeray

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top