പാനൂർ കൊലപാതകം: കൊലപാതകത്തിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ പ്രതിഷേധ സംഗമം ഇന്ന്

udf protest meeting today

മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂർ പാനൂരിൽ ഇന്ന് യുഡിഎഫിന്റെ പ്രതിഷേധ സംഗമം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്യും. മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എംപിമാരായ കെ മുരളീധരൻ, കെ സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ പാനൂരിലെത്തും.

ക്രൈംബ്രാഞ്ച് സംഘം പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നത് എന്നാണ് യുഡിഎഫിന്റെ ആരോപണം. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു.പ്രതിഷേധ സംഗമത്തിനെത്തുന്ന നേതാക്കൾ മൻസൂറിന്റെ കുടുംബത്തെയും സന്ദർശിച്ചേക്കും.

Story Highlights: udf protest meeting today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top