വനിത അടക്കം 2 പേരെ ബഹിരാകാശത്തേക് അയക്കാൻ യുഎഇ; പേരുകൾ പ്രഖ്യാപിച്ചു

യുഎഇ ബഹിരാകാശത്തേക്ക് വീണ്ടും ആളുകളെ അയയ്ക്കാൻ ഒരുങ്ങുന്നു. ഇത്തവണ വനിത അടക്കം രണ്ടുപേരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ദുബായ് ഭരണാധികാരിയും,യുഎഇ പ്രധാനമന്ത്രിയും, യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തും ഇവരുടെ പേരുകൾ പ്രഖ്യാപിച്ചു.

നൂറ അൽ മാത്രോഷിയാണ് യുഎഇ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ആദ്യത്തെ വനിത. നൂറയ്‌ക്കൊപ്പം മുഹമ്മദ് അൽ മുല്ലയും ബഹിരാകാശത്തേക്ക് അയയ്ക്കുന്ന യുഎഇയുടെ രണ്ടാമത്തെ ദൗത്യത്തിന്റെ ഭാഗമാകും. ദുബായിലെ നാഷണൽ പെട്രോളിയം കൺസ്ട്രക്ഷനിലെ എൻജിനീയറായി സേവനം അനുഷ്ഠിക്കുകയാണ് നൂറ അൽ മാത്രോഷി. മുഹമ്മദ് അൽ മുല്ല ദുബായ് പൊലീസിൽ പൈലറ്റായും പൊലീസ് ട്രെയിനിങ് ഡിവിഷനിൽ തലവനായും സേവനം അനുഷ്ഠിക്കുന്നു.

യുഎഇ യിൽ നിന്നുള്ള 4,000 അപേക്ഷകൾ പരിഗണിച്ചാണ് ഈ രണ്ടു പേരെയും തെരഞ്ഞെടുത്തിരിക്കുന്നത്. ഇരുവരും അമേരിക്കയിലെ ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ പരിശീലനത്തിലാണ്. ഈ ദൗത്യം വിജയകരമായാൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ അറബ് സ്ത്രീ എന്ന ചരിത്ര നേട്ടമാണ് നൂറയെ കാത്തിരിക്കുന്നത്.

2019 ലാണ് ഹാസ അൽ മൻസൂരി യുഎഇയുടെ ആദ്യത്തെ ബഹിരാകാശ യാത്രികനായത്. എട്ട് ദിവസമാണ് അദ്ദേഹം അന്താരഷ്ട്ര ബഹിരാകാശ നിലയത്തിൽ താമസിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് യുഎഇ തങ്ങളുടെ ചൊവ്വ ദൗത്യം ‘ഹോപ്പ്’ പൂർത്തിയാക്കിയത്.

Read Also :

Story Highlights: United Arab Emirates names 2 New Astronauts , Including woman

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top