‘തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചില്ല എന്ന ആരോപണം പൊളിറ്റിക്കൽ ക്രിമിനലിസം’: ജി. സുധാകരൻ

തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചില്ല എന്ന ആരോപണം പൊളിറ്റിക്കൽ ക്രിമിനലിസമെന്ന് മന്ത്രി ജി. സുധാകരൻ. വേണ്ടത്ര പ്രവർത്തിച്ചില്ല എന്ന് മാധ്യമങ്ങളാണോ വിലയിരുത്തേണ്ടതെന്ന് ജി. സുധാകരൻ ചോദിച്ചു. ചില പത്രങ്ങളുടെ പ്രാദേശിക എഡിഷനുകളിൽ വന്ന വാർത്തയാണ് ജി. സുധാകരനെ ചൊടിപ്പിച്ചത്.
വിശ്രമമില്ലാതെ പ്രവർത്തിച്ചിട്ടും വാർത്ത വരുന്നത് മനഃപൂർവമാണ്. സർക്കാരിന്റെ നേട്ടങ്ങളിൽ പ്രധാനപ്പെട്ടതാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു.
അമ്പലപ്പുഴയിൽ തന്റെ പോസ്റ്റർ കീറിയതിൽ വിഷയമില്ല. പോസ്റ്റർ പ്രശ്‌നം അന്വേഷിക്കണമെന്ന ആവശ്യം സെക്രട്ടേറിയറ്റിൽ ഉയർന്നിട്ടില്ല. ആലപ്പുഴയിൽ പാർട്ടിയുടെ കടിഞ്ഞാൺ പിണറായി വിജയൻ ഏറ്റെടുത്തെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. പാർട്ടിയെ നശിപ്പിക്കാനുള്ള നീക്കമാണ് വിവാദങ്ങൾക്ക് പിന്നിലെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.
Story Highlights: G Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here