Advertisement

കൊറോണ വൈറസിന്റെ ജനിതക വ്യതിയാനം; സംസ്ഥാനത്തും പരിശോധന

April 11, 2021
Google News 1 minute Read
kerala reported one among three covid cases says cm

ജനിതക വ്യതിയാനം വന്ന കൊറോണ വൈറസുകളുടെ പരിശോധന വ്യാപിപ്പിച്ച് കേരളം. വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഡല്‍ഹിയിലേക്ക് അയച്ചു. കൊവിഡ് രണ്ടാം തരംഗത്തില്‍ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.

പ്രതിദിന കേസുകള്‍ പതിനായിരം കവിയുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജാഗ്രതയോടെയുള്ള പ്രതിരോധ നടപടികള്‍ക്ക് ആരോഗ്യ വകുപ്പ് ഊന്നല്‍ നല്‍കുകയാണ്. പരിശോധന വര്‍ധിപ്പിച്ച് രോഗബാധിതരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനാണ് വകുപ്പിന്റെ ശ്രമം. ക്ഷാമം പരിഹരിച്ച് പരമാവധി പേരിലേക്ക് വാക്‌സിന്‍ എത്തിക്കാനും നീക്കം നടക്കുന്നു. കേന്ദ്രത്തോട് ആവശ്യപ്പെട്ട വാക്‌സിന്‍ അഞ്ച് ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

കഴിഞ്ഞ ദിവസം ഒരിടവേളയ്ക്ക് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും പത്ത് ശതമാനത്തിന് മുകളിലെത്തിയിരുന്നു. നാല് ദിവസത്തിനിടെ 19,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Story Highlights: coronavirus, kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here