റെംഡിസിവർ കയറ്റുമതി നിരോധിച്ച് ഇന്ത്യ

India Bans Remdesivir export

റെംഡിസിവർ ക്ഷാമത്തിൽ കടുത്ത നടപടികളുമായി കേന്ദ്രസർക്കാർ. രാജ്യത്തെ കൊവിഡ് സാഹചര്യം മാറുന്നത് വരെ റെംഡിസിവർ ഇഞ്ചക്ഷൻ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചു.

കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവർ മരുന്നിന് പല സംസ്ഥാനങ്ങളിലും ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നടപടി. എല്ലാ തദ്ദേശീയ നിർമാതാക്കളും റെംഡിസിവർ സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങൾ അവരുടെ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. ഫാർമസ്യൂട്ടിക്കൽ വകുപ്പ് മരുന്ന് നിർമാതാക്കളുമായി ചേർന്ന് റെംഡിസിവർ ഉത്പാദനം വർധിപ്പിക്കാൻ നടപടിയെടുക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു.

കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ നടപടിയെടുക്കണമെന്നും കേന്ദ്രസർക്കാർ നിർദേശത്തിൽ പറയുന്നു.

രാജ്യത്ത് ഏഴ് കമ്പനികളാണ് റെംഡിസിവർ ഉത്പാദിപ്പിക്കുന്നത്. പ്രതിമാസം 38.80 ലക്ഷം യൂണിറ്റുകളുടെ ഇൻസ്റ്റോൾഡ് കപ്പാസിറ്റിയാണ് അവർക്കുള്ളത്.

Story Highlights: India Bans Remdesivir export

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top