മഹാരാഷ്ട്രയിൽ പ്രതിദിന കൊവിഡ് കേസുകൾ അറുപതിനായിരം കടന്നു; ലോക്ക്ഡൗൺ ഉണ്ടായേക്കുമെന്ന് സൂചന

maharashtra daily covid cases crossed sixty thousand

മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരം. പ്രതിദിന കൊവിഡ് കേസുകൾ അറുപതിനായിരം കടന്നു. 24 മണിക്കൂറിനിടെ 63,294 പേർക്ക് രോഗം സ്ഥിരീകരിച്ചു. 349 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം മുപ്പത്തിനാല് ലക്ഷം കടന്നു. അഞ്ചര ലക്ഷത്തിലധികം രോഗികൾ ചികിത്സയിലുണ്ട്.

ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടിയന്തര യോഗം ചേർന്നു. ഡോ.പ്രദീപ് വ്യാസ്, ഡോ.ടി.പി ലഹാനെ, ഡോ.സഞ്ജയ് ഓക്ക്, അവിനാഷ് സൂപ്, ജോ.ശശാങ്ക് ജോഷി, ഡോ.രാഹുൽ പണ്ഡിറ്റ് എന്നിവരടങ്ങുന്ന ടാസ്‌ക്ക് ഫോഴ്‌സിനെ കൂടി ഉൾപ്പെടുത്തിയ യോഗമാണ് ചേർന്നത്. കൊവിഡ് വ്യാപനം തടയാൻ ലോക്ക്ഡൗൺ വേണമെന്നായിരുന്നു ടാസ്‌ക് ഫോഴ്‌സിന്റെ അഭിപ്രായം.

14 ദിവസം ലോക്ക്ഡൗൺ വേണമെന്നായിരുന്നു ടാസ്‌ക് ഫോഴ്‌സിന്റെ അഭിപ്രായം എന്നാൽ എട്ട് ദിവസം ലോക്ക്ഡൗൺ നടപ്പിലാക്കാം എന്ന് ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എന്നാൽ ഇതുവരെ ലോക്ക്ഡൗൺ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Story Highlights: maharashtra daily covid cases crossed sixty thousand

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top