കൊച്ചിയിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിശാപാർട്ടി

കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ കൊച്ചിയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് നിശാപാർട്ടി. മട്ടാഞ്ചേരിയിലെ ജിഞ്ചർ ഹൗസിലാണ് 750 ൽ അധികം പേർ പങ്കെടുക്കുന്ന നിശാപാർട്ടി നടക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നിശാപാർട്ടി.

ഒരാൾക്ക് രണ്ടായിരം രൂപ ഈടാക്കിയാണ് നിശാപാർട്ടിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. മാസ്‌ക് വയ്ക്കണമെന്ന നിർദേശമോ, സാമൂഹിക അകലമോ ഇവിടെ പാലിക്കപ്പെടുന്നില്ല. പന്ത്രണ്ടോളം പൊലീസുകാരുംഡോഗ് സ്‌ക്വാഡും ഇവിടെ ഉണ്ട്. ലഹരി വസ്തുക്കൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നാണ് സംഘാടകരുടെ വാദം. എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ല എന്നതാണ് വീഴ്ച.

Story Highlights: Night party, Mattanchetty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top