സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്തെ സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം അന്തിമ തീരുമാനം എടുക്കട്ടെയെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ജൂണില്‍ സ്‌കൂള്‍ തുറക്കുന്നതില്‍ അവ്യക്തത തുടരുകയാണ്.
Read Also : സ്‌കൂളുകള്‍ തുറന്നു; പഠിച്ച ഭാഗങ്ങള്‍ മറന്നുതുടങ്ങിയെങ്കില്‍ റിവിഷന്‍ ചെയ്യാം 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിലൂടെ
കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വിലയിരുത്തല്‍. പുതിയ അധ്യയന വര്‍ഷത്തിന്റെ ആരംഭത്തിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മാത്രമാണ് സാധ്യത. കഴിഞ്ഞ വര്‍ഷത്തിന് സമാനമായിട്ടായിരിക്കും ക്ലാസുകളുടെ ആരംഭം. നിലവില്‍ നടക്കുന്ന പരീക്ഷകള്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടത്താനാണ് പ്രാധ്യാന്യമെന്നും വിദ്യാഭ്യാസ വകുപ്പ്.
Story Highlights: school, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here