ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം : പി.സി ജോർജ്

should declare india as hindu nation says pc george

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം എന്ന് പി.സി ജോർജ്. ലവ് ജിഹാദ് ഉൾപ്പടെയുള്ള വർഗീയ ഇടപെടലുകൾ തടയാൻ ഹിന്ദു രാഷ്ട്രമാക്കി ഭാരതത്തെ മാറ്റുകയാണ് ഏക വഴിയെന്ന് പി.സി ജോർജ് പറഞ്ഞു.

തൊടുപുഴയിലെ എച്ച്ആർഡിഎസ് സ്വാതന്ത്ര്യ ദിന അനുസ്മരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് പിസി ജോർജ് വിവാദ പരാമർശങ്ങൾ നടത്തിയത്.

ഇന്ത്യയിൽ ലവ് ജിഹാദ് ഇല്ലെന്ന സുപ്രിംകോടതിയുടെ നീരിക്ഷണം തെറ്റാണെന്നും പിസി ജോർജ് പറഞ്ഞു. സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് ഇടത് വലത് മുന്നണികൾ തീവ്രവാദികളുമായി ചേർന്ന് 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാൻ ശ്രമിക്കുകയാണെന്നും, ഇതിന് ഒരുപരിധി വരെ തടയിട്ടത് നോട്ട് നിരോധനമാണെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.

Story Highlights: should declare india as hindu nation says pc george

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top