Advertisement

തമിഴ്‌നാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി കൊവിഡ് ബാധിച്ച് മരിച്ചു

April 11, 2021
1 minute Read

തമിഴ്‌നാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി കൊവിഡ് ബാധിച്ച് മരിച്ചു. ശ്രീവില്ലിപുത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്ന മാധവ റാവുവാണ് മരിച്ചത്.

കഴിഞ്ഞ മാസമാണ് മാധവ റാവുവിന് കൊവിഡ് ബാധിച്ചത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെ അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. കൊവിഡ് ബാധിക്കുന്നതിന് മുൻപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു മാധവറാവു.

കേരളത്തിനൊപ്പം തന്നെയായിരുന്നു തമിഴ്‌നാട്ടിലും വോട്ടെടുപ്പ് നടന്നത്. മാധവ റാവുവിന്റെ മരണത്തെതുടർന്ന് റീപോളിംഗ് നടത്തില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാധവ റാവു വിജയിക്കുകയാണെങ്കിൽ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പായിരിക്കും നടക്കുക.

Story Highlights: covid 19, tamil nadu, Congress candidate, Madhava rao

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top