മൂവാറ്റുപുഴയില്‍ നാലര വയസുകാരിക്ക് അതിക്രൂര ലൈംഗിക പീഡനം

മൂവാറ്റുപുഴയില്‍ നാലര വയസുകാരിക്ക് അതിക്രൂര ലൈംഗിക പീഡനമേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. ലൈംഗികാവയവങ്ങളില്‍ മാരകമായി ക്ഷതമേറ്റു. മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് പരുക്കേല്‍പ്പിച്ചുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. കുട്ടിയുടെ കാലിന് ഒടിവുണ്ട്. നേരത്തെ കൈ ഒടിഞ്ഞിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

അസം സ്വദേശിയായ കുട്ടിയെ കുട്ടിയെ കഴിഞ്ഞമാസം 27 നാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. കുട്ടിയുടെ ചികിത്സയ്ക്കായി രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡിന്റെയാണ് കണ്ടെത്തല്‍. കുട്ടിക്ക് ക്രൂരമായ ലൈംഗിക പീഡനം ഏറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ മാസം 27 നാണ് അസം സ്വദേശികള്‍ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിക്ക് വയറുവേദനയാണെന്ന് പറഞ്ഞായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top