കൊവിഡ് സാഹചര്യം നേരിടാനുള്ള ഗുജറാത്ത് സർക്കാരിന്റെ നടപടികളിൽ അതൃപ്തി പ്രകടിപ്പിച്ച് ഗുജറാത്ത് ഹൈക്കോടതി

കൊവിഡ് സാഹചര്യം നേരിടാനുള്ള ഗുജറാത്ത് സർക്കാരിന്റെ നടപടികളിൽ അതൃപ്തി പ്രകടിപ്പിച്ച് ഗുജറാത്ത് ഹൈക്കോടതി. ഗുജറാത്ത് സർക്കാരിന്റെ പല നയങ്ങളിലും അതൃപ്തിയെന്ന് ചീഫ് ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു. റെംഡിസിവർ ലഭ്യത ഉറപ്പാക്കണം. വിവാഹവും ശവസംസ്ക്കാരവും ഒഴികെ മറ്റ് ചടങ്ങുകൾ പൂർണമായി വിലക്കണം. പല കാര്യങ്ങളിലും തിരുത്തൽ വേണ്ടതുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ബുധനാഴ്ചയോടെ ഗുജറാത്ത് സർക്കാർ നിലപാട് അറിയിക്കണമെന്ന് ഉത്തരവിട്ട ഹൈക്കോടതി, സ്വമേധയാ എടുത്ത കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചു.
Story Highlights: gujarat high court criticizes government over covid
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here