മൈക്കിൾസ് കോഫി ഹൗസ് ടീസർ പുറത്ത്

MICHAELS COFFEE HOUSE teaser

മൈക്കിൾസ് കോഫി ഹൗസ് എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. അങ്കമാലി ഫിലിംസിന്റെ ബാനറിൽ ജിജോ ജോസ് നിർമ്മിച്ച് അനിൽ ഫിലിപ്പ് സംവിധാനം ചെയ്ത ചിത്രത്തിൽ ധീരജ് ഡെന്നിയാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ജൂൺ ഫെയിം മാർഗരറ്റാണ് നായിക.

എടക്കാട് ബറ്റാലിയൻ, വാരിക്കുഴിയിലെ കൊലപാതകം, ഹിമാലയത്തിലെ കശ്മലന്മാർ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള ധീരജ് ഡെന്നി, ഇനി പുറത്തിറങ്ങാനിരിക്കുന്ന ‘കാറൽമാക്‌സ് ഭക്തനായിരുന്നു’ എന്ന ചിത്രത്തിലും നായകനായാണ് അഭിനയിക്കുന്നത്.

രഞ്ജി പണിക്കർ, സ്ഫടികം ജോർജ്, ഡോക്ടർ റൂണി, ഡേവിഡ് രാജ്, ജയിംസ് ഏലിയാസ്, കോട്ടയം പ്രദീപ്, ഇ.എ രാജേന്ദ്രൻ, ജോസഫ്, സീത, ഹരിശ്രീ മാർട്ടിൻ,അരുൺ സണ്ണി, ഫെബിൻ ഉമ്മച്ചൻ തുടങ്ങി ഒട്ടേറെ പ്രശസ്ത താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ മോഹൻലാൽ ചിത്രത്തിന് സംഗീതം ഒരുക്കിയ റോണി റാഫേൽ ആണ്. ശരത് ഷാജി കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഖിൽ വേണുവാണ്.

Story Highlights: MICHAELS COFFEE HOUSE teaser

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top