സംസ്ഥാനത്തെ കൊവിഡ് വാക്‌സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരം; രണ്ട് ലക്ഷം ഡോസ് കോവാക്‌സിൻ ഇന്നെത്തും

kerala gets two lakh covaxin today

സംസ്ഥാനത്തെ കൊവിഡ് വാക്‌സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി രണ്ട് ലക്ഷം ഡോസ് കോവാക്‌സിൻ ഇന്നെത്തും.

ഭാരത് ബയോടെക്കിന്റെ കോവാക്‌സിനാണ് ഇന്ന് സംസ്ഥാനത്തെത്തിക്കുക. മൂന്ന് മേഖലകളിലായാണ് മരുന്നുകൾ എത്തിക്കുന്നത്. തിരുവനന്തപുരം മേഖലകളിൽ 68,000 ഡോസും എറണാകുളം മേഖലയിൽ 78,000 ഡോസും കോഴിക്കോട് മേഖലയിൽ 54,000 ഡോസ് വാക്‌സിനും വിതരണം ചെയ്യും.

വാക്‌സിൻ ക്ഷാമം പരിഹരിക്കുന്നതിനായി
50 ലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർധന് കത്തയച്ചിരുന്നു.

Story Highlights: kerala gets two lakh covaxin today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top