Advertisement

സഞ്ജു എടുത്ത തീരുമാനം ശരി: പിന്തുണച്ച് ലാറയും സംഗക്കാരയും

April 13, 2021
2 minutes Read
sangakkara lara sanju samson

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ക്രിസ് മോറിസിന് സിംഗിൾ നിഷേധിച്ചതുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങൾ കൊഴുക്കുന്നതിനിടെ സഞ്ജുവിനു പിന്തുണയുമായി ഇതിഹാസ താരങ്ങളായ ബ്രയാൻ ലാറയും കുമാർ സംഗക്കാരയും. മത്സരത്തിനു ശേഷം സ്റ്റാർ സ്പോർട്സിൽ നടന്ന ചർച്ചയിൽ കമൻ്റേറ്റർ കൂടിയായ ലാറ സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയപ്പോൾ വാർത്താ സമ്മേളനത്തിലാണ് റോയൽസ് ടീം ഡയറക്ടർ സങ്കക്കാര ക്യാപ്റ്റനെ പിന്തുണച്ചത്.

“അതായിരുന്നു ശരിയായ തീരുമാനം. ആരെങ്കിലും ഒരു ബൗണ്ടറി അടിക്കണമെങ്കിൽ അത് സഞ്ജു ആയിരിക്കണമായിരുന്നു. രണ്ടാം റണിനു ശ്രമിച്ചിരുന്നെങ്കിൽ റണ്ണൗട്ടാവാനുള്ള സാധ്യതയുണ്ടായിരുന്നു. അവൻ ശരിയായ കാര്യമാണ് ചെയ്തത്. എൻ്റെ മനസ്സിൽ അവനെപ്പറ്റി സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ല. അസാധ്യ ഇന്നിംഗ്സ് ആയിരുന്നു. അവസാന ഓവറിൽ സിംഗിൾ എടുക്കാത്തതിന് ഞാൻ അവനെ കുറ്റപ്പെടുത്തില്ല.”- ലാറ പറഞ്ഞു.

“നഷ്ട്ടപെട്ടുപോയ ആ സിംഗിളിനെ കുറിച്ച് നമ്മൾ സംസാരിച്ചുകൊണ്ടിരിക്കും, എന്നാൽ എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യം കളിക്കാരുടെ ആത്മവിശ്വാസവും മനോഭാവവും പ്രതിജ്ഞാബദ്ധതയുമാണ്. അവരുടെ കരുത്തെന്തെന്ന് അവർക്കറിയാം. മത്സരം ഫിനിഷ് ചെയ്യാൻ സഞ്ജു തീരുമാനിച്ചു. കുറച്ച് അടികളുടെ വ്യത്യാസത്തിലാണ് ഞങ്ങൾക്ക് വിജയം നഷ്ട്ടമായത്. അത് സംഭവിക്കാവുന്നതാണ്. എന്നാൽ അടുത്ത തവണ 10 അടികൾ എങ്കിലുമകലെ സിക്സർ പറത്തി അവൻ ഞങ്ങളെ വിജയത്തിലെത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്.”- സംഗക്കാര പറഞ്ഞു.

ഇന്നലെ പഞ്ചാബിനെതിരെ 4 റൺസിന് റോയൽസ് പരാജയപ്പെട്ടിരുന്നു. 119 റൺസെടുത്ത് ടീമിനെ മുന്നിൽ നിന്ന് നയിച്ച സഞ്ജു രണ്ട് പന്തിൽ അഞ്ച് റൺസ് വേണ്ട സമയത്ത് ക്രിസ് മോറിസിന് സിംഗിൾ നിഷേധിച്ചതാണ് ചർച്ചകൾക്ക് വഴിതെളിച്ചത്.

Story Highlights: kumar sangakkara and brian lara supports sanju samson

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top