Advertisement

കൊടും ചൂടിന് ആശ്വാസമായി പാലക്കാട് കനത്തമഴക്കൊപ്പം ആലിപ്പഴവർഷവും

April 13, 2021
Google News 1 minute Read

കൊടും ചൂടിന് ആശ്വാസമായി പാലക്കാട് മഴ പെയ്തു. ശക്തമായ കാറ്റിനൊപ്പം ആലിപ്പഴവും വീണത് അപൂർവ കാഴ്ചയായി. ശരാശരി 41 ഡിഗ്രി സെൽഷ്യസ് ചൂടിൽ പൊള്ളുന്ന പാലക്കാട്ടുക്കാർക്ക് ഇത് വലിയ ആശ്വാസകരമായിമാറി. അരമണിക്കൂറോളം നീണ്ടു നിന്ന മഴയിൽ നഗരത്തിലെ പലയിടത്തും ആലിപ്പഴം വീണു.

ആലിപ്പഴം വീണ സാഹചര്യത്തിൽ അതിന് തക്കതായ കാരണങ്ങളുമുണ്ടെന്ന് ഗവേഷകർ പറയുന്നു. മഴയായി രൂപപ്പെടേണ്ട ജല കണികകൾ തന്നെ ശക്തമായ കാറ്റിൽ ഉയർന്ന് കൂടുതൽ മുകളിലേക്ക് പോകുമ്പോഴാണ് അവ തണുത്തുറഞ്ഞ് മഞ്ഞു കട്ടകളായി മാറുന്നത്. ഒരേ സമയം തണുത്തതും ഈർപ്പമുള്ളതുമായ അന്തരീക്ഷം പെട്ടന്ന് രൂപപ്പെടുമ്പോഴാണ് ആലിപ്പഴം സംഭവിക്കുന്നത്. ശക്തമായ കാറ്റിന് നീരാവിയെ 40,000 അടിയോളം ഉയരത്തിലെത്തിക്കാൻ ആകുമെന്നാണ് ശാസ്ത്ര നിഗമനം. നീരാവി തണുത്തുറഞ്ഞ് ഐസ് രൂപമായി മാറുന്നതാണ് ആലിപ്പഴം. ആലിപ്പഴത്തിന്റെ ഭാരം കാറ്റിന് താങ്ങാൻ ആകാതെ വരുന്നതോടെ അവ കൂട്ടത്തോടെ ഭൂമിയിലേക്ക് പതിക്കുന്നു.

Read Also : വിഷുവിന് പിന്നാലെ സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Story Highlights: Palakkad Heavy Rain , hailstorm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here