Advertisement

അമേരിക്കയിൽ ആഫ്രോ-അമേരിക്കൻ വംശജനെ വെടിവെച്ചുകൊന്നു; വ്യാപക പ്രതിഷേധം

April 13, 2021
2 minutes Read

അമേരിക്കയിൽ ആഫ്രോ-അമേരിക്കൻ വംശജനെ പൊലീസ് വെടിവെച്ചു കൊന്നതിനെ തുടർന്ന് മിനിയപ്പലിസിൽ വ്യാപക പ്രതിഷേധം.
ഡാന്റെ റൈറ്റ് (20 ) പൊലീസിന്റെ വെടിയേറ്റ് കാറിൽ മരിച്ചു വീണതിനെത്തുടർന്ന് ബ്രൂക്‌ലിൻ സെന്ററിൽ പൊലിസ് ആസ്ഥാനത്തിനു മുന്നിലെത്തിയ പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകവും റബ്ബർ വെടിയുണ്ടകളും പ്രയോഗിച്ചു. രണ്ട് പേർക്ക് പരുക്കേൽക്കുകയും പൊലീസ് വാഹനങ്ങൾ തകർക്കുകയും ചെയ്ത പ്രതിഷേധക്കാരിൽ ചിലർ നഗരത്തിലെ കടകൾ കൊള്ളയടിച്ചു. നഗരത്തിൽ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.

ഞായറാഴ്ച പകൽ രണ്ട് മണിക്ക് ഡാന്റെ ഓടിച്ചിരുന്ന കാർ പൊലീസ് തടഞ്ഞു. ഉടൻ അമ്മ കാറ്റി റൈറ്റിനെ ഫോണിൽ വിളിച്ച ഡാന്റെ കാറിൽ റിയർവ്യൂ മിററിൽ എയർ ഫ്രഷ്‌നർ തൂക്കിയതിനാലാണ് പൊലീസ് തടഞ്ഞു നിർത്തിയെന്നാണ് പറഞ്ഞത്. കാറിൽ നിന്ന് പുറത്തിറങ്ങാൻ പൊലീസ് ആവശ്യപ്പെടുന്നതും തുടർന്ന് കയ്യാങ്കളി നടക്കുന്നതും ഓടരുതെന്ന് ഡാന്റയോട് പറയുന്നതും ഫോണിലൂടെ കേട്ടതായി ഡാന്റെയുടെ ‘അമ്മ പറയുന്നു.

ഗതാഗത നിയമലംഘനത്തിന് തടഞ്ഞു നിർത്തിയെന്നും ഇയാൾക്കെതിരെ അറസ്റ്റ് വാറന്റുണ്ടെന്ന് മനസിലായപ്പോൾ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയാണ് ചെയ്തതെന്നും ബ്രൂക്‌ലിൻ പൊലീസ് വിശദീകരിച്ചു. എന്നാൽ ഡാന്റെ ഉടൻ കാറിൽ തിരിച്ചു കയറി ഓടിച്ചു പോയി. കാറിൽ കയറിയ ഉടൻ ഇയാളെ വെടിവെച്ചു കൊന്നുവെന്നും കാർ മറ്റൊരു വണ്ടിയിൽ ഇടിച്ചു നിൽക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

Story Highlights: Police killed Afro-American Man In minneapolis, America

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top