ഡോ. എന്‍ നാരായണന്‍ നായര്‍ അന്തരിച്ചു

കേരള ലോ അക്കാദമി ഡയറക്ടര്‍ ഡോ. എന്‍ നാരായണന്‍ നായര്‍ അന്തരിച്ചു. 93 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിട്ടുനല്‍കും. ന്യുവാലസിന്‍റെ വെെസ് ചാന്‍സലറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള സര്‍വകലാശാലയിലെ സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗവുമായിരുന്നു. എറണാകുളം ഗവ.ലോ കോളജില്‍ നിന്ന് ബിരുദവും കേരളാ സർവകലാശാലയില്‍ നിന്ന് എല്‍എല്‍എമ്മും പിഎച്ച്ഡിയും നേടി.
സംസ്‌കാരം നാളെ നടക്കും. കേരളത്തിലെ ആദ്യ സ്വാശ്രയ നിയമ കോളജിന്റെ സ്ഥാപകനാണ്. നിയമത്തില്‍ ഡോക്ടറേറ്റ് നേടുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം. പാചക വിദഗ്ധ ലക്ഷ്മി നായര്‍ മകളാണ്. ഹെെക്കോടതിയില്‍ അഭിഭാഷകന്‍ ആയ നാഗരാജാണ് മകന്‍. മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കോലിയക്കോട് കൃഷ്ണന്‍നായർ സഹോദരനാണ്.
Story Highlights: obit, n narayanan nair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here