ശബരിമലയിൽ ഭക്തിസാന്ദ്രമായ വിഷുക്കണി ദർശനം

sabarimala celebrates vishu

മേടമാസ പുലരിയിൽ ശബരിമലയിൽ ഭക്തിസാന്ദ്രമായ വിഷുക്കണി ദർശനം. പുലർച്ചെ തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി ജയരാജ് നമ്പൂതിരിയും ചേർന്ന് നടതുറന്ന് ശ്രീകോവിലിൽ കണി ഒരുക്കി. കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് സന്നിധാനത്ത് ദർശനം പുരോഗമിക്കുന്നത്.

രാവിലെ അഞ്ചു മണിക്ക് നടതുറന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് അയ്യപ്പനെ കണികാണിച്ചു. തുടർന്നാണ് തീർത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചത്. തന്ത്രി കണ്ഠരര് രാജീവരും മേൽശാന്തി ജയരാജ് പോറ്റിയും ഭക്തർക്ക് കൈനീട്ടം നൽകി.

3.30 മുതലാണ് തീർഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കടത്തിവിട്ട് തടങ്ങിയത്. 7 മണി വരെയായിരുന്നു വിഷുക്കണി ദർശനം. വിർച്വൽ ക്യൂ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്‌ത് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്ക് മാത്രമാണ് സന്നിധാനത്തേക്ക് പ്രവേശനം. നിയത്രണത്തിന്റെ ഭാഗമായി ഒരു ദിവസം പതിനായിരം പേർക്കാണ് ദർശനം നിശ്ചയിച്ചിരുന്നതെങ്കിലും വിഷു ദിനത്തിൽ ഒഴികെ രണ്ടായിരത്തിൽ താഴെ ഭക്തരാണ് സന്നിധാനത്ത് എത്തിയത്. 18 ന് രാത്രി ഹരിവരാസനം പാടി നട അടക്കും.

Story Highlights: sabarimala celebrates vishu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top