‘ആശയിൽ മരിപ്പവന്നായിരം പിറപ്പതുണ്ട് ‘വാ’; പുതിയ റാപ്പുമായി വേടൻ

വോയിസ് ഓഫ് വോയ്‌സ്‌ലെസ് എന്ന ഒറ്റ ഗാനത്തിലൂടെ തരംഗം സൃഷ്ടിച്ച മലയാളി റാപ്പർ വേടന്റെ പുതിയ ഗാനമെത്തി. ‘വാ’ എന്ന തലക്കെട്ടോടെ യൂട്യൂബിലൂടെ പുറത്തിറങ്ങിയ ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വേടൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ‘വാ’യുടെ ചെറിയൊരു ഭാഗം പങ്കുവച്ചിരുന്നു. ഇതിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
കഴിഞ്ഞ വർഷം ജൂണിൽ ഇറങ്ങിയ വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ് എന്ന റാപ്പിലൂടെയാണ് വേടൻ എന്ന പേരിലറിയപ്പെടുന്ന തൃശൂർ സ്വദേശി ഹിരൺദാസ് മുരളി മലയാളികൾക്കിടയിൽ ശ്രദ്ധേയനാകുന്നത്. മലയാളത്തിൽ ഇതുവരെ വന്നിട്ടുള്ള റാപ്പുകളിൽ ഏറ്റവും മികച്ച വരികളാണ് വോയ്‌സ് ഓഫ് വോയ്‌സ്‌ലെസിലേതെന്നാണ് പൊതുവേ ഉയർന്ന അഭിപ്രായം. ദളിത് രാഷ്ട്രീയവും ഭൂഅവകാശവും സമകാലിക ഇന്ത്യൻ രാഷ്ട്രീയവുമെല്ലാമാണ് ഹിരൺദാസ് തന്റെ റാപ്പിലൂടെ പങ്കുവയ്ക്കുന്നത്.
Story Highlights: Vedan, hirandas murali, Rap Song
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here