Advertisement

യോഗി ആദിത്യനാഥിന് കൊവിഡ്

April 14, 2021
Google News 1 minute Read

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. യോഗി ആദിത്യനാഥ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

സ്റ്റാഫ് അംഗങ്ങളിൽ ചിലർക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ച മുതൽ ആദിത്യനാഥ് ക്വാറന്റീനിലായിരുന്നു. തുടർന്നാണ് അദ്ദേഹത്തിനും കൊവിഡ് പരിശോധന നടത്തിയത്. നിലവിൽ ഡോക്ടർമാരുടെ നിർദേശപ്രകാരം സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ് യോഗി ആദിത്യനാഥ്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിലെ പ്രചാരണ പരിപാടികളിലടക്കം സജീവമായിരുന്നു യോഗി ആദിത്യനാഥ്. ഈ മാസം ആദ്യം അദ്ദേഹം കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസും സ്വീകരിച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിക്കാനിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Story Highlights: covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here