ഇത് നിയമവിരുദ്ധം , നിങ്ങൾ എല്ലാ മറന്നിരിക്കുന്നു ശങ്കർ ; അന്യൻ ബോളിവുഡ് റീമേക്കിനെതിരെ നിർമാതാവ് രംഗത്ത്

വിക്രമിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ചിത്രം അന്യൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രൺവീർ സിങ് ആൺ ചിത്രത്തിൽ നായകനായെത്തുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.
ഇപ്പോഴിതാ അന്യന്റെ ഹിന്ദി റീമേക്കിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നിർമാതാവ് വി രവിചന്ദ്രൻ. ചിത്രത്തിന്റെ പകർപ്പവകാശം പൂർണ്ണമായും നിർമ്മാതാവിന് സ്വന്തമാണെന്നും അത് ലംഘിക്കാൻ സംവിധായകന് അതികാരമില്ലന്നും ചൂണ്ടികാട്ടി വി രവിചന്ദ്രൻ സംവിധായകൻ ശങ്കറിന് കത്തയച്ചു. രവിചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആസ്കാർ പ്രൈവറ്റ് ലിമിറ്റഡ് ആണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ കഥ എഴുത്തുകാരൻ സുജാതയിൽ നിന്നും താൻ പണം കൊടുത്തുവാങ്ങിയതാണെന്നും അതിനാൽ ചിത്രത്തിന്റെ പൂർണ്ണ അവകാശം തനിക്കാണെന്നും വി രവിചന്ദ്രൻ കൂട്ടിച്ചേർത്തു.
”ബോയ്സ് പരാജയമായതിന് ശേഷം നിങ്ങൾ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു. എന്നിട്ടും ഞാൻ നിങ്ങൾക്ക് അന്യൻ സംവിധാനം ചെയ്യാനുള്ള അവസരം നൽകി. എന്റെ പിന്തുണ കാരണമാണ് നഷ്ടപെട്ടതെല്ലാം നിങ്ങൾക്ക് തിരിച്ചുപിടിക്കാനായത്. അതെല്ലാം താങ്കൾ മറന്നു കൊണ്ടിരിക്കുകയാണ്. ബോളിവുഡ് റീമേക്കുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിർത്തിവെക്കണം. നിങ്ങൾ ചെയ്യുന്നത് നിയമവിരുദ്ധമാണ്”;- രവിചന്ദ്രൻ നോട്ടീസിൽ പറയുന്നു.
2005 ലാണ് സൈക്കളോജിക്കൽ ത്രില്ലറായി അന്യൻ പുറത്തിറങ്ങുന്നത്. മൂന്ന് വേഷ- പകർച്ച -ഭാവം കൊണ്ട് വിക്രം ഞെട്ടിച്ച ചിത്രം കൂടിയായിരുന്നു അന്യൻ.
Story Highlights: Anniyan movie hindi remake, Producer Ravichandran Send notice to Shankar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here