കൊല്ലത്ത് നിര്‍ത്തിയിട്ട കാറില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം പൂയപ്പള്ളി റോഡില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെളിയം നെടുമണ്‍കാവ് നല്ലില സ്വദേശി നൗഫലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറില്‍ നിന്ന് വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നും അനുമാനം.
ഉച്ചയോടു കൂടി ഓണായിരിക്കുന്ന കാറില്‍ യുവാവിനെ നാട്ടുകാര്‍ കണ്ടിരുന്നു. സ്റ്റിയറിംഗില്‍ തല വച്ച് കിടക്കുകയായിരുന്നു യുവാവ്. രാത്രിയിലും ഇതേ അവസ്ഥയില്‍ കാര്‍ കണ്ടു. സീറ്റ് പിന്നിലേക്ക് ചായ്ച് യുവാവ് കിടക്കുന്ന കാഴ്ച കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിളിച്ചു.
Read Also : വധശിക്ഷ കാത്തു നിൽക്കെ ഹൃദയാഘാതം മൂലം മരണം; മൃതദേഹം തൂക്കിലേറ്റി നിയമം നടപ്പിലാക്കി
കാര്‍ ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് വന്നതിന് മുന്‍പ് തന്നെ ചിലര്‍ ഗ്ലാസ് പൊട്ടിച്ച് പരിശോധിച്ചതോടെ യുവാവ് മരിച്ചുവെന്ന് വ്യക്തമായി. മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Story Highlights: found dead, kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here