Advertisement

സ്വയം ജാഗ്രത വേണം; വാക്‌സിനേഷനായി ജനം മുന്നോട്ടുവരണമെന്ന് ചീഫ് സെക്രട്ടറി

April 15, 2021
Google News 1 minute Read

കൊവിഡ് വ്യാപനത്തിന്റെ പശ്ചാലത്തലത്തിൽ സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങൾ വിശദീകരിച്ച് ചീഫ് സെക്രട്ടറി. പൊതുപരിപാടികൾ രണ്ട് മണിക്കൂറിൽ ഒതുക്കണമെന്നും പരമാവധി ഓൺലൈൻ ആയി നടത്തണമെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ സ്വയം ജാഗ്രത പാലിക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

ഇൻഡോർ പരിപാടികൾക്ക് 75 പേർക്കായിരിക്കും പ്രവേശനം. ഔട്ട് ഡോർ പരിപാടികൾക്ക് 150 പേർക്ക് പ്രവേശനമുണ്ടാകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ട്യൂഷൻ ക്ലാസുകൾ പാടില്ല. മാർക്കറ്റ് സന്ദർശനം ഒഴിവാക്കി ഹോം ഡെലിവറി സംവിധാനങ്ങൾ വർധിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

സംസ്ഥാനത്ത് വാക്‌സിനേൻ ഊർജിതമാക്കും. മികച്ച രീതിയിലാണ് നിലവിൽ വാക്‌സിനേഷൻ നടത്തുന്നത്. വാക്‌സിനേഷന് തയ്യാറായി ജനം സ്വയം മുന്നോട്ടുവരണം. ഒരു കോടി ഡോസ് വാക്‌സിൻ കൂടി എത്തിച്ചാൽ വാക്‌സിനേഷൻ ഊർജിതമാകും. സംസ്ഥാനത്ത് നിലവിലുള്ളത് ഏഴ് ലക്ഷം ഡോസ് വാക്‌സിൻ മാത്രമെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു.
വെള്ളി, ശനി ദിവസങ്ങളിൽ രണ്ടര ലക്ഷത്തോളം പരിശോധന നടത്തും. നാൽപത്തിയഞ്ച് വയസിൽ താഴെയുള്ളവർക്കായിരിക്കും പരിശോധന നടത്തുക. വരും ദിവസങ്ങളിൽ പരിശോധന വർധിപ്പിക്കുമെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേർത്തു.

Story Highlights: covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here