ബംഗാളിൽ കോൺഗ്രസ് സ്ഥാനാർത്ഥി കൊവിഡ് ബാധിച്ച് മരിച്ചു

പശ്ചിമ ബംഗാളിൽ കോൺഗ്രസ് സ്ഥാനാർത്ഥി കൊവിഡ് ബാധിച്ച് മരിച്ചു കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന റെസൗൽ ഹക്ക് എന്ന സ്ഥാനാർത്ഥിയാണ് മരിച്ചത്.
മുർഷിദാബാദ് ജില്ലയിലെ സംഷെർഗഞ്ച് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ഹക്ക്. രണ്ട് ദിവസം മുൻപാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊൽക്കത്തയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചത്.
Story Highlights: Congress candidate in West Bengal, dies of COVID-19
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here