ലസാഗു ആപ്പിന്റെ മേന്മ ഉദ്യോഗാർത്ഥികളിൽ എത്തിക്കാൻ ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി മഞ്ജു വാരിയർ

പി എസ് സി, എസ് എസ് സി തുടങ്ങിയ വിവിധ മത്സര പരീക്ഷകൾക്ക് വേണ്ടി നാല് ലക്ഷത്തിലധികം ഉദ്യോഗാർഥികൾ ആശ്രയിക്കുന്ന കോച്ചിംഗ് ആപ്പ് ആണ് ലസാഗു. പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാരിയർ കേരളത്തിലെ പ്രധാന കോച്ചിങ് ആപ്പ് ആയ ലസാഗു വിന്റെ ബ്രാൻഡ് അംബാസിഡറായി എത്തിയിരിക്കുന്നു. ബ്രാൻഡിങ്ങിലും, പരസ്യങ്ങളിലും മഞ്ജു വാരിയറായിരിക്കും ഇനി കമ്പനിയുടെ മുഖം. മഞ്ജുവിന്റെ താരമൂല്യവും സ്വീകാര്യതയും ലസാഗു ആപ്പിന്റെ മേന്മ ഉദ്യോഗാർത്ഥികളിൽ എത്തിക്കാൻ സഹായിക്കുമെന്ന് ലസാഗു ആപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാഹിർ ബിൻ ഫാറൂഖ് പറഞ്ഞു.

ലസാഗുവിന് വേണ്ടി മാർട്ടിൻ പ്രക്കാട്ട് അണിയിച്ചൊരുക്കിയ മഞ്ജുവിന്റെ പുതിയ പരസ്യ ചിത്രം ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

ഉദ്യോഗാർത്ഥികൾ ഏവരും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ് സർക്കാർ ജോലി കരസ്ഥമാക്കുക എന്നത്.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള പുതിയ പരീക്ഷകളുടെ പഴ്സണലൈസ്ഡ് കോച്ചിങ് ലസാഗുവിൽ ഇപ്പോൾ ലഭ്യമാണ്. മത്സര പരീക്ഷക്ക് ചുരുങ്ങിയ സമയം കൊണ്ട് തയ്യാറെടുക്കാൻ ലസാഗു ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നു.

വിഡിയോകൾ, നോട്ടുകൾ, ടെസ്റ്റുകൾ, ലൈവ് ക്ലാസുകൾ ഉപയോഗപ്പെടുത്തി കൃത്യമായി പരിശീലിക്കാൻ തയ്യാറാണെങ്കിൽ ലസാഗു ആപ്പ് നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും. വീട്ടമ്മമാർക്കും ജോലി ചെയ്യുന്നവർക്കും അവരുടെ സമയത്തിനനുസരിച്ച് ലസാഗു ആപ്പിൽ പരിശീലിക്കാവുന്നതാണ്. കണക്ക് ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ അടിസ്ഥാന വിവരം ഇല്ലാത്തവർക്ക് പോലും പരീക്ഷയെ നേരിടാൻ കഴിയുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

ആപ്പിനെക്കുറിച്ച് കൂടുതലറിയാൻ
http://onelink.to/wz3npa

Story Highlights: Manju warrier as brand ambassador of Lasagu App

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top