മഹാരാഷ്ട്രയിൽ കൊവിഡ് രൂക്ഷം; സൗജന്യ ഓക്സിജൻ എത്തിക്കുമെന്ന് മുകേഷ് അംബാനി

കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്നു. മഹാരാഷ്ട്രയിൽ പ്രശ്‌നം കൂടുതൽ സങ്കീർണ്ണമാണ്. ഈ അവസ്ഥയിൽ ആശുപത്രിയിലേക്ക് ആവശ്യമായ ഓക്സിജൻ സൗജന്യമായി എത്തിക്കുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. ഇതിനോടകം തന്നെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഗുജറാത്തിലെ ജാംനഗർ മുതൽ മഹാരാഷ്ട്രവരെയുള്ള മേഖലയിൽ സൗജന്യമായി ഓക്സിജൻ വിതരണം ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
ജാഗ്രതയും കരുതലും കൈവിട്ടാൽ രാജ്യത്ത് കൊവിഡ് കണക്കുകളും മരണ നിരക്കുകളും കൂടാനുള്ള സാധ്യതയാണ് കാണുന്നത്. ആശുപത്രികളും നിറഞ്ഞു കവിഞ്ഞതോടെ കൊവിഡ് ചികിത്സയ്ക്ക് വൻ പ്രതിസന്ധിയാണ് പലയിടത്തും നേരിടുന്നത്. പല ആശുപത്രികളിലും നീണ്ട നിര പ്രത്യക്ഷപ്പെടുന്നുണ്ട്.
Story Highlights: Mukesh Ambani Sends Oxygen From his Refineries For Covid-19 Fight
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here