ആഫ്രോ-അമേരിക്കൻ വംശജന്റെ കൊലപാതകം; പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ

അമേരിക്കയിലെ മിനിയപ്പലിസിൽ ആഫ്രോ – അമേരിക്കൻ വംശജൻ വെടിയേറ്റു മരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തു. കിം പോട്ടർ എന്ന ഉദ്യോഗസ്ഥയ്‌ക്കെതിരെയാണ് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. താൻ അബദ്ധത്തിൽ വെടിവെച്ചതെന്നാണ് കിം പോട്ടർ വിശദീകരിച്ചത്.

ഞായറാഴ്ചയാണ് ആഫ്രോ-അമേരിക്കൻ വംശജനായ ഡാന്റെ റൈറ്റ് (20) പൊലീസിന്റെ വെടിയേറ്റ് കാറിൽ മരിച്ചു വീണത്.

ഗതാഗത നിയമലംഘനത്തിന് തടഞ്ഞു നിർത്തിയെന്നും ഇയാൾക്കെതിരെ അറസ്റ്റ് വാറന്റുണ്ടെന്ന് മനസിലായപ്പോൾ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയാണ് ചെയ്തതെന്നും ബ്രൂക്‌ലിൻ പൊലീസ് വിശദീകരിച്ചിരുന്നു. എന്നാൽ ഡാന്റെ ഉടൻ കാറിൽ തിരിച്ചു കയറി ഓടിച്ചു പോകുകയായിരുന്നു. കാറിൽ കയറിയ ഉടൻ ഇയാളെ വെടിവെച്ചു കൊന്നുവെന്നും കാർ മറ്റൊരു വണ്ടിയിൽ ഇടിച്ചു നിൽക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പൊലീസിന്റെ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Read Also : അമേരിക്കയിൽ ആഫ്രോ-അമേരിക്കൻ വംശജനെ വെടിവെച്ചുകൊന്നു; വ്യാപക പ്രതിഷേധം

Story Highlights: covid 19, health ministry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top