കുംഭമേളയിൽ പങ്കെടുത്ത 30 സന്യാസിമാർക്ക് കൊവിഡ്; ചടങ്ങുകൾ വെട്ടിക്കുറയ്ക്കാൻ സംഘാടകർ

ഹരിദ്വാറിലെ കുഭമേളയിൽ പങ്കെടുത്ത 30 സന്യാസിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഓൾ ഇന്ത്യ അഖാഡാ പരിഷത്ത് പ്രസിഡന്റ് മഹന്ദ് നരേന്ദ്ര ഗിരി ഉൾപ്പെടെയുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹന്ദ് നരേന്ദ്ര ഗിരിയെ ഋഷികേശിലെ എയിംസിൽ പ്രവേശിപ്പിച്ചു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ ആർടിപിസിആർ പരിശോധന ഊർജിതമാക്കിയതായി ഹരിദ്വാർ ചീഫ് മെഡിക്കൽ ഓഫിസർ പറഞ്ഞു. സന്യാസിമാർ കൂടിയ ഇടങ്ങളിലേയ്ക്ക് മെഡിക്കൽ സംഘത്തെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു.

അതേസമയം, കൊവിഡ് പടർന്നുപിടിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് കുംഭമേള ചടങ്ങുകൾ വെട്ടിക്കുറയ്ക്കാൻ സംഘാടകർ തീരുമാനിച്ചു. പതിമൂന്ന് പ്രധാന അഖാഡകളിലൊന്നായ നിരഞ്ജനി അഖാഡയാണ് ഏപ്രിൽ 17 ന് മേള സമാപിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമനം എടുക്കുക അഖാഡ പരിഷത്താണ്.

Story Highlights: 30 Sadhus At Kumbh Mela In Haridwar Test Positive For Covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top