Advertisement

നോർക്കിയ ഡൽഹി ക്യാപിറ്റൽസ് ടീമിനൊപ്പം ചേർന്നു; കൊവിഡ് പോസിറ്റീവായെന്ന വാർത്ത വ്യാജമെന്ന് ഫ്രാഞ്ചൈസി

April 16, 2021
1 minute Read
Anrich Nortje Delhi Capitals

ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച് നോർക്കിയ ഡൽഹി ക്യാപിറ്റൽസ് ടീം ബബിളിൽ പ്രവേശിച്ചു. താരത്തിനു കൊവിഡ് പോസിറ്റീവായെന്ന വാർത്തകൾ വ്യാജമാണെന്നും നിർബന്ധിത ക്വാറൻ്റീനിൽ കഴിയവെ നടത്തിയ മൂന്ന് കൊവിഡ് പരിശോധനയിലും നെഗറ്റീവ് ആയിരുന്നു എന്നും ഫ്രാഞ്ചൈസി പ്രതികരിച്ചു.

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനു പിന്നാലെയാണ് നോർക്കിയ ടീമിനൊപ്പം ചേർന്നത്. നോർക്കിയക്കൊപ്പം ഒരേ വിമാനത്തിൽ ഇന്ത്യയിലെത്തിയ ദേശീയ ടീം അംഗം കഗീസോ രണ്ട് ദിവസങ്ങൾക്കു മുൻപ് ടീമിനൊപ്പം ചേരുകയും രാജസ്ഥാൻ റോയൽസിനെതിരെ കളിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നോർക്കിയ രണ്ട് ദിവസം വൈകി ക്വാറൻ്റീൻ അവസാനിപ്പിച്ചത് ചർച്ച ആയിട്ടുണ്ട്.

രാജസ്ഥാൻ റോയൽസിനെതിരെ 3 വിക്കറ്റിനാണ് ഡൽഹി പരാജയപ്പെട്ടത്. ടോസ് നഷ്ടമായി ബാറ്റ് ചെയ്യാനിറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 147 റൺസ് എടുത്തപ്പോൾ രണ്ട് പന്തുകൾ ബാക്കി നിൽക്കെ 7 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ സ്കോർ മറികടക്കുകയായിരുന്നു. ഡൽഹിക്ക് വേണ്ടി ഋഷഭ് പന്തും (51), രാജസ്ഥാൻ റോയൽസിനു വേണ്ടി ഡേവിഡ് മില്ലറും (62) അർധസെഞ്ചുറികൾ നേടി ടോപ്പ് സ്കോറർമാരായി. ഒരു ഘട്ടത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 104 എന്ന നിലയിൽ പതറിയ രാജസ്ഥാനെ ക്രിസ് മോറിസിൻ്റെ (18 പന്തിൽ 36) വിസ്ഫോടനാത്മക ബാറ്റിംഗാണ് കരകയറ്റിയത്.

Story Highlights: Anrich Nortje joins Delhi Capitals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top