Advertisement

മൊയീനും ഡുപ്ലെസിയും വഴിയൊരുക്കി; ചെന്നൈക്ക് ആദ്യ ജയം

April 16, 2021
1 minute Read
csk won against pbks

ഐപിഎൽ 14ആം സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ആദ്യ ജയം. 6 വിക്കറ്റിന് പഞ്ചാബ് കിംഗ്സിനെയാണ് ചെന്നൈ പരാജയപ്പെടുത്തിയത്. പഞ്ചാബ് മുന്നോട്ടുവച്ച 107 റൺസ് വിജയലക്ഷ്യം 15.4 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 46 റൺസെടുത്ത മൊയീൻ അലിയാണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ഫാഫ് ഡുപ്ലെസി 36 റൺസ് നേടി പുറത്താവാതെ നിന്നു. പഞ്ചാബ് കിംഗ്സിനായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി.

ബൗളിംഗ് പിച്ചിൽ ചെന്നൈക്കും മോശം തുടക്കമാണ് ലഭിച്ചത്. നന്നായി പന്തെറിഞ്ഞ പഞ്ചാബ് ബൗളർമാരുടെ സമ്മർദ്ദത്തിനു വഴങ്ങി അഞ്ചാം ഓവറിൽ ഋതുരാജ് ഗെയ്ക്‌വാദ് (5) പുറത്തായി. അർഷ്ദീപ് സിംഗിനായിരുന്നു വിക്കറ്റ്. രണ്ടാം വിക്കറ്റിൽ റെയ്നക്ക് പകരം മൊയീൻ അലി എത്തി. ആക്രമിച്ചു കളിച്ച മൊയീൻ ആണ് പഞ്ചാബിനെ മത്സരത്തിൽ നിന്ന് പുറത്താക്കിയത്. ഡുപ്ലെസിക്കൊപ്പം രണ്ടാം വിക്കറ്റിൽ 66 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളിയായ മൊയീൻ കൂറ്റൻ ഷോട്ടിനുള്ള ശ്രമത്തിനിടെ മുരുഗൻ അശ്വിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. സുരേഷ് റെയ്ന (8), അമ്പാട്ടി രായുഡു (0) എന്നിവരെ വേഗത്തിൽ പുറത്താക്കി ഷമി ചെന്നൈയെ ഞെട്ടിച്ചു എങ്കിലും ഡുപ്ലെസിയും സാം കറനും (5) ചേർന്ന് മുൻ ചാമ്പ്യന്മാരെ അനായാസം വിജയിപ്പിക്കുകയായിരുന്നു.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 106 റൺസാണ് നേടിയത്. ടോപ്പ് ഓർഡറിനെ ദീപക് ചഹാർ കശാപ്പ് ചെയ്തപ്പോൾ തമിഴ്നാട് താരം ഷാരൂഖ് ഖാൻ പൊരുതി നേടിയ 47 റൺസാണ് പഞ്ചാബിനെ 100 കടത്തിയത്. ചഹാർ 13 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി.

Story Highlights: chennai super kings won against punjab kings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top