നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച ജയം നേടും: എ വിജയരാഘവൻ

LDF win polls Vijayaraghavan

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച ജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. അപവാദ പ്രചാരണങ്ങളെ ജനം തള്ളിക്കളയും. സർക്കാരിനെതിരെ സംസാരിക്കുമ്പോൾ പ്രതിപക്ഷ നേതാവിനും വി മുരളീധരനും ഒരേ സ്വരമാണെന്നും വിജരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എൻഎസ്എസ് പറയുന്നതിനെല്ലാം മറുപടി പറയേണ്ട കാര്യമില്ല. പ്രതികരിക്കാൻ അവർക്ക് അവകാശമുണ്ട്. ദേശാഭിമാനിയിൽ കണ്ടത് ലേഖനത്തിൻ്റെ ഭാഗമാണ്.

സംസ്ഥാനത്ത് വാക്സിൻ ക്ഷാമം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു കോടി ഡോസ് വാക്സിനുകൾ എങ്കിലും ഉണ്ടെങ്കിലേ മുഴുവൻ ആളുകൾക്കും വാക്സിൻ നൽകാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: LDF to win Assembly polls: A Vijayaraghavan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top