ഇന്‍സ്റ്റഗ്രാമില്‍ ഇനി ലൈക്കുകള്‍ ഒളിപ്പിച്ചു വയ്ക്കാം; പുതിയ ഫീച്ചര്‍

സമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ ആളുകളുടെ പോപ്പുലാരിറ്റി അളക്കാന്‍ ഉപയോഗിക്കുന്ന അളവുകോലാണ് ലൈക്കുകള്‍. വ്യത്യസ്തമായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഫോളോവേഴ്‌സിന്റെയും ലൈക്കുകളുടെയും എണ്ണം കൂട്ടാന്‍ ആളുകള്‍ മത്സരിക്കുകയാണ്. എന്നാല്‍ നമുക്ക് ലഭിക്കുന്ന ലൈക്കുകള്‍ മറ്റുള്ളവരെ കാണിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കോ? അല്ലെങ്കില്‍ മറ്റുള്ളവരുടെ പോസ്റ്റിന്റെ ലൈക്കുകള്‍ കാണേണ്ട എങ്കിലോ? എന്നാല്‍ ഇനി അതിനുമുണ്ട് വഴി…

ഇന്‍സ്റ്റഗ്രാമില്‍ നമുക്ക് ലഭിക്കുന്ന ലൈക്കുകള്‍ ആരും കാണാതിരിക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇതിലൂടെ യൂസര്‍മാര്‍ക്ക് ആപ്ലിക്കേഷന്റെ ഉപയോഗത്തില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കും. മറ്റുള്ളവരുടെ പോസ്റ്റുകളിലെ ലൈക്കുകള്‍, അല്ലെങ്കില്‍ സ്വന്തം പോസ്റ്റുകളിലെ ലൈക്കുകള്‍ എന്നിവ പുതിയ ഫീച്ചറിലൂടെ ഓഫ് ചെയ്ത് വയ്ക്കാം.

Read Also : ഇന്‍സ്റ്റഗ്രാം വീണ്ടും പണിമുടക്കി

ഇതിനായി തങ്ങള്‍ ആഗോളതലത്തില്‍ ടെസ്റ്റ് നടത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്കിലും ഇതേ ഫീച്ചര്‍ കൊണ്ടുവരുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

പരീക്ഷണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഫീഡില്‍ തങ്ങളുടെതല്ലാത്ത പോസ്റ്റുകളിലെ ലൈക്കുകളുടെയോ വ്യൂസിന്റെയോ എണ്ണം കാണാന്‍ സാധിക്കില്ലെന്നും കമ്പനി. കഴിഞ്ഞ വര്‍ഷം ഏഴ് രാജ്യങ്ങളിലായി കമ്പനി ഈ പരീക്ഷണം നടത്തിയിരുന്നു. പിന്നീട് ലോകത്തെമ്പാടും പരീക്ഷണം നടത്തുമെന്നും കമ്പനി പറഞ്ഞിരുന്നു.

Story Highlights: instagram, facebook

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top