കന്യാസ്ത്രീ കിണറ്റിൽ മരിച്ച നിലയിൽ

കൊല്ലം കുരീപ്പുഴയിലെ കോൺവെന്റിൽ കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാവുമ്പ സ്വദേശിനി മേബിൾ ജോസഫ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കോൺവെന്റിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

ഒരാഴ്ച മുൻപാണ് മേബിൾ ജോസഫ് കുരീപ്പുഴ സെന്റ് ജോസഫ് കോൺവെന്റിലെത്തിയത്. ശാരീരിക അസ്വസ്ഥതകൾ ഏറെയുണ്ടായിരുന്നതായി മറ്റ് കന്യാസ്ത്രീകൾ പൊലീസിനെ അറിയിച്ചു. ഗർഭാശയ സംബന്ധമായ ചികിത്സയ്ക്ക് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ സിസ്റ്ററെ പ്രാർത്ഥനയ്ക്ക് കാണാതെ വന്നതോടെയാണ് മുറിയിൽ എത്തിയ മറ്റ് കന്യാസ്ത്രീകൾക്ക് ആത്മഹത്യാ കുറിപ്പ് ലഭിച്ചത്. ആത്മഹത്യാ കുറിപ്പിൽ ശാരീരിക ബുദ്ധിമുട്ടുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് സൂചിപ്പിച്ചിട്ടുണ്ട്. പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. കൊല്ലം എ.സി.പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുകൊടുക്കും. പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ ദുരൂഹതകളില്ലെങ്കിലും ആത്മഹത്യാ കുറിപ്പും മേബിൾ ജോസഫിന്റെ കൈയക്ഷരവുമായി ചേർച്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. കിണറ്റിലെ വെള്ളവും പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്.

Story Highlights: Nun, suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top