രാജ്യസഭ തെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥിയായി പി.വി അബ്‌ദുൾ വഹാബ് നാമനിർദേശ പത്രിക സമർപ്പിച്ചു

രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ വി.പി അബ്‌ദുൾ വഹാബ് നാമനിർദേശ പത്രിക സമർപ്പിച്ചു. മൂന്നാം തവണയാണ് മുസ്ലിം ലീഗിന്റെ രാജ്യസഭാംഗമായി പി.വി അബ്‌ദുൾ വഹാബ് മത്സരിക്കുന്നത്.

2004 ലാണ് പി വി അബ്ദുൽ വഹാബ് ആദ്യമായി രാജ്യസഭാംഗമാകുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,യു.ഡി.എഫ് കൺവീനർ എം എം ഹസ്സൻ, മുസ്ലിംലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഡോ. എം.കെ മുനീർ എന്നിവർക്കൊപ്പമാണ് അബ്ദുൽ വഹാബ് നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്.

Story Highlights: P v abdul wahab nominated as udf candidate Rajya sabha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top