മന്ത്രി. ജി സുധാകരനെതിരായ പരാതി പിൻവലിച്ചെന്ന് പൊലീസ്; ഇല്ലെന്ന് പരാതിക്കാരി

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രി ജി സുധാകരനെതിരെ മുൻ പേഴ്‌സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യ നൽകിയ പരാതി പിൻവലിച്ചെന്ന് പൊലീസ്. പരാതിക്കാരി നേരിട്ടെത്തി പരാതി പിൻവലിക്കുന്നതായി അറിയിച്ചതായാണ് പൊലീസ് നൽകിയ വിശദീകരണം. എന്നാൽ പരാതി പിൻവലിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പരാതിക്കാരിയും കുടുംബവും രംഗത്തെത്തി.

ജി. സുധാകരനെതിരെ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലാണ് സ്ത്രീ പരാതി നൽകിയത്. പരാതി പിൻവലിച്ചതായുള്ള വാർത്തകൾ പുറത്തുവന്നതോടെയാണ് പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്. സുധാകരനെതിരായ പരാതി പിൻവലിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് സ്ത്രീയുടെ മറുപടിയെത്തിയത്. പരാതി പിൻവലിച്ചിട്ടില്ലെന്നും എത്ര വലിയ സമ്മർദമുണ്ടായാലും പരാതി പിൻവലിക്കില്ലെന്നും പരാതിക്കാരി പറഞ്ഞു. താൻ നൽകിയ പരാതിയിൽ തുടർ നടപടികൾ സ്വീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും അവർ ആരോപിച്ചു.

Story Highlights: G Sudhakaran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top