Advertisement

മഹാരാഷ്ട്ര ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം

April 18, 2021
Google News 1 minute Read
covid spread high in 12 states of india

മഹാരാഷ്ട്ര ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം. കിടക്കകൾ, മെഡിക്കൽ ഒക്‌സിജൻ, മരുന്നുകൾ എന്നിവക്ക് ക്ഷാമം ഉണ്ടെന്ന് അറിയിച്ചുകൊണ്ട് ഡൽഹി, ബംഗാൾ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. സ്വന്തം മണ്ഡലമായ വാരാണാസിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രാധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

കൊവിഡ് തീവ്ര വ്യാപനമുള്ള 12 ഓളം സംസ്ഥാനങ്ങളിൽ സ്ഥിതിഗതികൾ അതീവ രൂക്ഷമാണ്. ഡൽഹിയിൽ സാഹചര്യം അനുദിനം ഗുരുതരമാകുന്നതായി അറിയിച്ച മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ഡൽഹിയിലെ കേന്ദ്ര സർക്കാർ ആശുപത്രികളിൽ കൊവിഡ് രോഗികൾക്കായി 7000 കിടക്കകൾ നീക്കിവക്കണമെന്നവശ്യപ്പെട്ടു പ്രധാമന്ത്രിക്ക് കാത്തയച്ചു.

ബംഗാളിന് വാക്‌സിൻ, മെഡിക്കൽ ഒക്‌സിജൻ, റെംഡസിവിർ എന്നിവ അടിയന്തരമായി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് മമത ബാനർജിയും പ്രധാന മന്ത്രിക്ക് കത്തയച്ചു.

തമിഴ്‌നാട്ടിലേക്ക് 20 ലക്ഷം വാക്‌സിൻ വേണമെന് എംകെ സ്റ്റാലിനും ആവശ്യപ്പെട്ടു. ഹരിദ്വാർ കുംഭമേളയിൽ പങ്കെടുത്തവർക്ക് ഡൽഹിയിൽ 14 ദിവസത്തെ ഹോം കൊറന്റീൻ നിർബന്ധമാക്കി.

മഹാരാഷ്ട്രയിൽ നിന്നുള്ള യാത്രക്കാരുടെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധിക്കാത്ത 4 വിമാനകമ്പനികൾക്കെതിരെ ഡൽഹി സർക്കാർ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

കൊവിഡ് അതിവ്യാപനമുള്ള വാരാണാസിയിലെ സ്ഥിതിഗതികൾ പ്രാധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗം വിലയിരുത്തി.

15 ദിവസത്തിനകം റെംഡെസിവിർ ഉത്പാദനം ഇരട്ടിയാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഒക്‌സിജൻ ക്ഷാമം പരിഹരിക്കാനായി വിവിധ സംസ്ഥാനങ്ങളിലായി 162 ഒക്‌സിജൻ പ്ലാന്റ്‌റുകൾക്ക് കൂടി കേന്ദ്ര സർക്കാർ അനുമതി നൽകി.

Story Highlights: covid spread high in 12 states of india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here