കമല ഹാരിസിന് വധഭീഷണി; നഴ്‌സ് അറിസ്റ്റിൽ

അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന് വധഭീഷണി. ഫ്‌ളോറിഡ സ്വദേശിനിയായ നഴ്‌സ് നിവിയാനെ പെറ്റിറ്റ് ഫെൽപ്‌സ്(39) ആണ് വധഭീഷണി മുഴക്കിയത്. ഇവരെ യു.എസ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.
കമല ഹാരിസിനെ വധിക്കുമെന്നായിരുന്നു നിവിയാനെയുടെ ഭീഷണി. ജയിലിൽ കഴിയുന്ന ഭർത്താവിന് ജെപേ ആപ്ലിക്കേഷൻ വഴി ഇവർ ഭീഷണി ഉയർത്തിയുള്ള വിഡിയോ അയച്ചു നൽകുകയായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ ഇവർ വിദ്വേഷമുയർത്തി സംസാരിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് ഫ്‌ളോറിഡ ജില്ലാ കോടതിയിൽ പരാതി എത്തിയതോടെ യു.എസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ഊർജതമാക്കി.
അന്വേഷണത്തിൽ നിവിയാനെ തോക്കുമായി നിൽക്കുന്ന ചിത്രം രഹസ്യാനേഷണ വിഭാഗം കണ്ടെത്തി. ഫെബ്രുവരിൽ തോക്ക് ഉപയോഗിക്കാൻ ഇവർ പെർമിറ്റിന് അപേക്ഷ നൽകിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Story Highlights: death threat, kamala harris
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here