കൊവിഡ്: 14 ഇന നിർദേശങ്ങളുമായി പ്രതിപക്ഷ നേതാവ്; ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

ramesh chennithala

കൊവിഡ് വ്യാപനം രൂക്ഷമായതോടെ 14 ഇന നിർദേശങ്ങളുമായി പ്രതിപക്ഷ നേതാവ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ചികിത്സ, പ്രതിരോധം, ഗവേഷണം, ക്രൈസിസ് മാനേജ്‌മെന്റ് എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചുള്ള നിർദ്ദേശങ്ങളാണ് പ്രതിപക്ഷനേതാവ് മുന്നോട്ടുവയ്ക്കുന്നത്.

രോഗപ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തണമെന്നും രോഗത്തിനെതിരായ പോരാട്ടത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ചെന്നിത്തല പറഞ്ഞു. നിർദേശങ്ങൾ ഇങ്ങനെ :

ചികിത്സ

 1. അഡ്മിഷൻ പ്രോട്ടക്കോൾ

കോവിഡ് രോഗികൾ വല്ലാതെ കൂടുന്ന പശ്ചാത്തലത്തിൽ ആശുപത്രികളിൽ അവരെ പ്രവേശിപ്പിക്കുന്നതിന് വ്യക്തമായ അഡ്മിഷൻ പ്രോട്ടക്കോൾ ഉണ്ടാക്കണം. ഇപ്പോൾ സാമ്പത്തിക ശേഷി ഉള്ളവരും സ്വാധീനശക്തി ഉള്ളവരുമായ ആളുകൾ ചെറിയ രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ മുൻകരുതലെന്ന നിലയ്ക്ക് ആശുപത്രികളിൽ അഡ്മിറ്റായി കിടക്കകൾ കയ്യടക്കുകയാണ്. ഇത് കാരണം ഗുരുതരാവസ്ഥയിലുള്ള രോഗികളെപ്പോലും അഡ്മിറ്റ് ചെയ്യാൻ കഴിയാതെ വരുന്നു. അതിനാൽ റഫറൽ സംവിധാനത്തിലൂടെ അഡ്മിഷൻ നൽകണം. പ്രാഥമിക ചികിത്സയ്ക്കും റഫറൽ സംവിധാനത്തിനുമുള്ള ശൃംഘല സംസ്ഥാനത്തുടനീളം തയ്യാറാക്കണം.

 1. ഐ.സി.യുവുകൾ, വെന്റിലേറ്ററുകൾ

ഐ.സി.യുവുകളുടെയും വെന്റിലേറ്ററുകളുടെയും ക്ഷാമം മുൻകൂട്ടി കണ്ട് സംസ്ഥാനത്തുള്ള എല്ലാ ഐ.സി.യുകളും വെന്റിലേറ്റർ സൗകര്യമുള്ള ഐ.സിയുകളും സർക്കാർ ഏറ്റെടുത്ത് ഒരു ‘കോമൺ പൂൾ’ ഉണ്ടാക്കണം. എന്നിട്ട് ജില്ലാതല മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിൽ അഡ്മിഷൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് അവയിലേക്ക് രോഗികളെ അഡ്മിറ്റ് ചെയ്യണം.

 1. ആരോഗ്യപ്രവർത്തകരുടെ ക്ഷാമം പരിഹരിക്കണം

പരിശീലനം സിദ്ധിച്ച ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും കുറവുണ്ടെന്ന് വ്യാപകമായ പരാതി ഉണ്ട്. അതിനാൽ സംസ്ഥാനത്തെ പൊതുമേഖലയിലേയും സ്വകാര്യമേഖലയിലെയും എല്ലാ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും കോവിഡ് ചികിത്സയിൽ യുദ്ധകാലാടിസ്ഥാനത്തിൽ പരിശീലനം നൽകണം. ഐ.എം.എ.പോലുള്ള സംഘടനകളുമായി സഹായം ഇതിന് തേടാവുന്നതാണ്. മൂന്ന് ദിവസം കൊണ്ട് ഈ പരിശീലനം പൂർത്തിയാക്കാം. കരാറടിസ്ഥാനത്തിൽ നിയമനം ആവശ്യമുള്ളിടത്ത് അതും ചെയ്യണം.

 1. കിടക്കകൾ ഉറപ്പാക്കണം

ആശുപത്രികൾക്ക് പുറമേ സ്വകാര്യ ക്ലിനിക്കുകൾ, ഡെന്റർ ക്ലിനിക്കുകൾ, ഒ.പി.ഡികൾ തുടങ്ങിയവയിലെ കിടക്കകളും അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ പാകത്തിന് സജ്ജമാക്കണം.

 1. മരുന്നിന്റെ ലഭ്യത ഉറപ്പാക്കണം.

ജീവൻ രക്ഷാ മരുന്നുകളുടെയും ഓക്‌സിജൻ സിലിണ്ടറുകളുടെയും ലഭ്യത സംസ്ഥാന സർക്കാർ ഉറപ്പാക്കണം. ഞമാറലശെ്ശൃ, ഠീരശഹശ്വൗാമയ തുടങ്ങിയ ജീവൻ രക്ഷാ ഔഷധങ്ങളും, സ്റ്റിറോയിഡുകളും ആവശ്യത്തിന് മാത്രമേ ഉപയോഗിക്കുന്നുള്ളു എന്ന് ഉറപ്പാക്കണം. ഈ മരുന്നുകൾ പൂഴ്ത്തിവയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണം.

 1. ചികിത്സയുടെ ചിലവ് നിയന്ത്രിക്കൽ

ഇപ്പോഴത്തെ അവസ്ഥയെ ആരോഗ്യ അടിയന്തരാവസ്ഥയായി കണക്കാക്കി സ്വകാര്യ ആശുപത്രികളിലെയും ചികിത്സാച്ചെലവ് നിയന്ത്രിക്കേണ്ടതുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ആർക്കും ആശുപത്രികളിൽ പ്രവേശനം നിഷേധിക്കപ്പെടതുത്. ബി.പി.എൽ. കുടുംബങ്ങൾക്കും സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ ഉറപ്പാക്കണം.

പ്രതിരോധം

 1. വാക്‌സിനേഷൻ

വാക്‌സിനേഷൻ യുദ്ധകാലാടിസ്ഥാനത്തിൽ തുടരണം. വാക്‌സീൻ ഓപ്പൺമാർക്കറ്റിലും ലഭ്യമാക്കണം എന്ന നിലപാട് നമ്മുടെ സംസ്ഥാനത്തിനും സ്വീകരിക്കാവുന്നതാണ്.

 1. സംസ്ഥാനതല ലോക്ഡൗൺ വേണ്ട

ജനങ്ങളെ ദുരിതത്തിലാക്കുകയും നിത്യവൃത്തി മുട്ടിക്കുകയും ചെയ്യുന്ന സംസ്ഥാനതല ലോക്ഡൗൺ ആവശ്യമില്ല. പകരം രോഗം പടർന്നു പിടിക്കുന്ന പ്രദേശങ്ങളിൽ കർസന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന മൈക്രോ കൺടെയ്‌മെന്റ് സ്ട്രാറ്റജി സ്വീകരിക്കുകയാണ് വേണ്ടത്. ഉദാഹരണമായി കടകൾക്ക് സമയപരിധി നിശ്ചയിക്കുന്നതിന് പകരം ടോക്കൽ സമ്പ്രദായത്തിലൂടെ ജനത്തിരക്ക് നിയന്ത്രിക്കണം.

 1. എസ്.എം.എസ്.കർശനമാക്കുക.

സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസർ ഉപയോഗം എന്നിവ കർശനമാക്കണം.

 1. ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ച് സമൂഹത്തിലെ രോഗ്യവ്യാപനം കണ്ടെത്തി തടയണം. സമ്പർക്ക പട്ടിക തയ്യാറാക്കുകയും ക്വാറന്റെയിൻ നടപടികൾ കർശനമാക്കുകയും വേണം.

ഗവേഷണം

 1. രോഗവ്യാപനത്തിന്റെ രീതിയെക്കുറിച്ചും വൈറസ്സിന്റെ ജനിതക മാറ്റത്തെക്കുറിച്ചുമുള്ള ഗവേഷണം അത്യാവശ്യമാണ്. വൈറസ് ബാധ കൊണ്ട് സംസ്ഥാനത്തെ പ്രതിദിന മരണനിരക്കിൽ എത്ര വ്യത്യാസമുണ്ടാകുന്നുവെന്ന് പഠിക്കേണ്ടതുണ്ട്.

ക്രൈസിസ് മാനേജ്‌മെന്റ്

 1. തദ്ദേശസ്ഥാപനങ്ങളെ ശക്തരാക്കുക.

ഇപ്പോഴത്തെ പ്രതിസന്ധിതരണം ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സജ്ജരാക്കുകയാണ് ഏറ്റവും പ്രധാനം. അവർക്ക് ആവശ്യമായ ഫണ്ട് ഉടൻ ലഭ്യമാക്കണം.

 1. വ്യാപകമായ ബോധവത്ക്കരണം

രോഗ്യപ്രതിരോധവും ചികിത്സയും സംബന്ധിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് വിപുലമായ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണം. വ്യാജപ്രചരണങ്ങൾ തടയണം.

 1. ഏകോപനം

ആരോഗ്യം, ആഭ്യന്തരം, തദ്ദേശസ്വയംഭരണം, റവന്യൂ എന്നീ വകുപ്പുകൾ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കണം.

ഈ നിർദ്ദേശങ്ങൾ രോഗവ്യാപനത്തെ ചെറുക്കുന്നതിനുള്ള പോരാട്ടത്തിനായി പരിഗണിക്കണമെന്ന് രമേശ് ചെന്നിത്തല കത്തിൽ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

Story Highlights: ramesh chennithala writes to chief secy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top