കൊവിഡ്: എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ. മാർക്കറ്റുകളിൽ ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എറണാകുളം റൂറൽ ജില്ലയിലെ അഞ്ച് സബ് ഡിവിഷനുകളിലും പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു.
മാർക്കറ്റുകളിൽ കൂട്ടം കൂടരുതെന്ന് ആലുവ റൂറൽ എസ്. പി നിർദേശം നൽകി. മൊത്ത വ്യാപാരവും ചില്ലറ വ്യാപാരവും ഒറ്റ സമയത്ത് നടത്തുന്നതിന് അനുമതിയില്ല. കടകളിൽ പൊതുജനത്തിന് നിൽക്കേണ്ട സ്ഥലങ്ങൾ കൃത്യമായി അടയാളപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഉപഭോക്താക്കൾ മാർക്കറ്റിൽ വരുന്ന സമയത്തിന് കൃത്യത വരുത്തണം. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുക്കാനും നിർദേശം നൽകി.
Story Highlights: Police killed Afro-American Man In minneapolis , police officer kim potter arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here