പ്രളയ നഷ്ടപരിഹാര തുക അനര്‍ഹര്‍ക്കും നല്‍കിയെന്ന് കണ്ടെത്തല്‍

പ്രളയ ഫണ്ട് തട്ടിപ്പിന് പുറമെ അര്‍ഹതയില്ലാത്തവര്‍ക്കും നഷ്ടപരിഹാരം നല്‍കിയെന്ന് റിപ്പോര്‍ട്ട്. അക്കൗണ്ട് നമ്പര്‍ എഡിറ്റ് ചെയ്താണ് തുക നല്‍കിയത്. ധനകാര്യപരിശോധന വിഭാഗത്തിന്റെ അന്വേഷണം വേണമെന്നാണ് ശുപാര്‍ശ. എറണാകുളം ജില്ലയിലെ പ്രളയ ഫണ്ട് തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്.
ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ കൗശിക് ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്. എഡിറ്റ് ചെയ്ത നമ്പറുകളുടെ ലിസ്റ്റ് ആവശ്യപ്പെട്ടിട്ടും ട്രഷറി ഡയറക്ടറേറ്റ് നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ധനകാര്യ പരിശോധന നവിഭാഗത്തിനെ കൊണ്ട് അന്വേഷിപ്പിച്ചാലെ അനര്‍ഹര്‍ക്ക് ലഭിച്ച തുകയെ കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍. അതേസമയം റിപ്പോര്‍ട്ടിന്റെ ചുരുക്കരൂപം മാത്രമേ ലഭിച്ചിട്ടുള്ളുവെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസ് വ്യക്തമാക്കി. പൂര്‍ണമായ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം പരിശോധനയ്ക്കുള്ള ശുപാര്‍ശ സഹിതം ധനകാര്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും.
Story Highlights: flood fund, revenue department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here