Advertisement

വിട്ടൊഴിയാതെ കൊവിഡ് ഭീതി; ഇന്ത്യയില്‍ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2.7 ലക്ഷം പേര്‍ക്ക്

April 19, 2021
Google News 1 minute Read
India reports 2,73,810 new Covid cases

രാജ്യത്ത് കൊവിഡ് പ്രതിസന്ധി അതിരൂക്ഷമാകുന്നു. തുടര്‍ച്ചയായി അഞ്ചാം ദിവസവും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,50,61,919 ആയി.

കഴിഞ്ഞ ഒരു ദിവസത്തിനിടെ 1618 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. 1,78,769 പേര്‍ക്കാണ് ഇതുവരെ കൊവിഡ് രോഗബാധമൂലം ഇന്ത്യയില്‍ ജീവന്‍ നഷ്ടമായത്. കൊവിഡ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്.

അതേസമയം 1,44,178 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 1,29,53,821 ആയി. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 19,29,329 പേര്‍ ഇപ്പോഴും കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്.

Story Highlights: India reports 2,73,810 new Covid cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here