കൊല്ലം ആര്യങ്കാവ് അതിർത്തിയിൽ പരിശോധന ശക്തമാക്കി പൊലീസ്

സംസ്ഥാനത്തെ അതിർത്തികളിൽ കൂടുതൽ പരിശോധനകൾ ശക്തമാക്കി പൊലീസ്. കൊവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ കൊല്ലം ആര്യങ്കാവിലും കൂടുതൽ നിയന്ത്രണങ്ങളും പരിശോധനയും ഏർപ്പെടുത്തി. ഊടുവഴികളിലൂടെ സംസ്ഥാനത്തേക്ക് എത്തുന്നവരെ തടയും. യാത്ര രേഖകളില്ലാതെ വരുന്നവരെ കടത്തിവിടരുതെന്ന് ജില്ല കളക്ടർ നിർദ്ദേശം നൽകി. കൊവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് ഇനി അതിർത്തിയിൽ പ്രവേശനം അനുവദിക്കുക.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അതിർത്തികളിലെല്ലാം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന എല്ലാ വാഹനങ്ങളും പൊലീസ് പരിശോധിക്കും.

Story Highlights: Kollam Aryankavu checkpost – Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top