Advertisement

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഓഹരി വിപണിയില്‍ കനത്ത ഇടിവ്

April 19, 2021
2 minutes Read
The stock market plunged sharply in the wake of rising Covid cases

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓഹരി വിപണിയിലും കനത്ത ഇടിവ്. സെന്‍സക്‌സ് 1300 പോയന്റും നിഫ്റ്റി 380 പോയന്റും നഷ്ടത്തിലായി. വ്യാപാര ആഴ്ചയുടെ ആദ്യ ദിനം തന്നെ കനത്ത നഷ്ടത്തിലാണ് ആരംഭിച്ചിരിക്കുന്നത്.

സെന്‍സക്‌സ് 47960 പോയന്റിലും നിഫ്റ്റി 14306 പോയന്റിലുമാണ് വ്യാപാരം ആരംഭിച്ചത്. ബാങ്ക് ഓഹരികളെയാണ് നഷ്ടം കൂടുതലായി ബാധിച്ചത്. 3 ശതമാനമാണ് ഓഹരി വിപണിയിലെ ഇപ്പോഴത്തെ നഷ്ടം. കൊവിഡ് വാക്‌സിന്റെ ക്ഷാമം വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

കൊവിഡ് പ്രതിസന്ധി രൂരക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്ത് വീണ്ടുമൊരു ലോക്ഡൗണ്‍കൂടി ഉണ്ടാകുമോ എന്ന ഭീതിയും സൂചികകളില്‍ പ്രതിഫലിക്കുന്നുണ്ട്. വിപണിയില്‍ വിറ്റഴിക്കല്‍ സമ്മര്‍ദ്ദമാണ് ഇപ്പോള്‍ നേരിടുന്നത്.

Story Highlights: The stock market plunged sharply in the wake of rising Covid cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top