Advertisement

പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയില്‍ ഭരണം ബിജെപിക്ക്

April 20, 2021
1 minute Read
BJP rules Chennithala Thrippunithura

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയില്‍ ബിജെപി ഭരണം പിടിച്ചു. വോട്ടെടുപ്പില്‍ നിന്നും കോണ്‍ഗ്രസ് വിട്ടുനിന്നതോടെയാണ് ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി വിജയിച്ചത്. ബിജെപിയുടെ ബിന്ദു പ്രദീപ് ആണ് പ്രസിഡന്റ്.

പാര്‍ട്ടികള്‍ക്കൊന്നും കേവല ഭൂരിപക്ഷം ഇല്ലാത്ത പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ രണ്ടുതവണ സിപിഎമ്മിലെ വിജയമ്മ ഫിലെന്ദ്രന്‍ പ്രസിഡന്റായെങ്കിലും പാര്‍ട്ടി നിര്‍ദേശപ്രകാരം രാജിവയ്ക്കുകയായിരുന്നു. 18 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും 6 വീതവും സിപിഐ എമ്മിന് അഞ്ചുപേരും ഒരു സ്വതന്ത്ര അംഗവുമാണുള്ളത്. ഇവിടെ പ്രസിഡണ്ട് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. ബിജെപിക്കും സിപിഎമ്മിനും മാത്രമാണ് പഞ്ചായത്തില്‍ ഈ വിഭാഗത്തില്‍ നിന്ന് അംഗങ്ങള്‍ ഉള്ളത്.

അതേസമയം തൃശൂര്‍ അവിണിശ്ശേരി പഞ്ചയത്തില്‍ ഹൈക്കോടതി വിധിയുടെ ബലത്തില്‍ ബിജെപി ഭരണം പിടിച്ചു. പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണയോടെ എല്‍ഡിഎഫി ന് ഭരണം ലഭിച്ചു. എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കും 5 വീതം പ്രതിനിധികളാണുള്ളത്. 2 യുഡിഎഫ് പ്രതിനിധികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സിപിഐഎം അംഗം ബിനു ജോസഫ് ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് പിന്തുണയില്‍ മൂന്നാം തവണയും എല്‍ഡിഎഫ് വിജയിച്ചു. സിപിഐ എം അംഗം ബിന്ദു കുരുവിളയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി 5, എല്‍ഡിഎഫ് 4, യുഡിഎഫ് 3, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് ഇവിടുത്തെ കക്ഷിനില.

Story Highlights- BJP rules Chennithala Thrippunithura

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top