സംസ്ഥാനത്ത് ഇപ്പോള്‍ ലോക്ക് ഡൗണ്‍ ആവശ്യമില്ലെന്ന് ഐഎംഎ

dr p t sakkarias

സംസ്ഥാനത്ത് ഇപ്പോള്‍ ലോക്ക് ഡൗണ്‍ ആവശ്യമില്ലെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. പി ടി സക്കറിയാസ്. വീഴ്ചയില്ലാതെ നിയന്ത്രണങ്ങള്‍ നടപ്പാക്കണമന്നും ഐഎംഎ പ്രസിഡന്റ് പറഞ്ഞു.

ക്ലസ്റ്റര്‍ തിരിച്ചുള്ള നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വ്യാപിച്ചിട്ടുണ്ടോ എന്ന് വിശദമായി പഠിക്കണം. അതിനെ കുറിച്ച് സംശയം മാത്രമേയുള്ളൂ. രാജ്യാന്തര തല ഏജന്‍സികള്‍ക്കേ അത് പഠിക്കാന്‍ സാധിക്കൂ. ബ്രിട്ടന്‍, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ നേരത്തെ അത് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള വൈറസ് വളരെ വേഗത്തില്‍ വായുവിലൂടെ പടരുന്നുണ്ട്. അതിനാല്‍ അടച്ചിട്ട മുറിയില്‍ കൂടുതല്‍ സമയം ഇരിക്കരുതെന്നും പ്രകൃതിയോട് അടുത്ത് നില്‍ക്കണമന്നും അദ്ദേഹം ട്വന്റിഫോറിനോട് വ്യക്തമാക്കി.

Story Highlights: ima, covid 19, lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top