ഒരു ക്ഷേത്രം, അതിന് ചുറ്റുമായി പടർന്ന് പന്തലിച്ച നഗരം; ഇത് തൃശ്ശിവപേരൂരിന്റെ കഥ

ഒരു ക്ഷേത്രം, അതിന് ചുറ്റുമായി പടർന്ന് പന്തലിച്ച നഗരം അതാണ് ശക്തൻ തമ്പുരാൻ വിഭാവനം ചെയ്ത തൃശ്ശിവപേരൂർ. സമീപ ഗ്രാമങ്ങളെ നഗര ഹൃദയത്തിലേക്ക് കേന്ദ്രീകരിപ്പിക്കുന്ന മാസ്മരികതയാണ് തൃശൂർ പൂരം.

ആറാട്ടു പുഴയോടിടഞ്ഞ ശക്തൻ തമ്പുരാൻ വടക്കുംനാഥ ക്ഷേത്രത്തിന് ചുറ്റിലുമുള്ള കാട് വെട്ടിത്തെളിച്ച് ഒരുവട്ടമുണ്ടാക്കി. ആ വട്ടത്തിലൊരു വഴിവന്നു. അതിനു ചുറ്റിലുമായി തൃശൂർ നഗരം വേരുപിടിച്ചു. അതിനു സാക്ഷിയായി വടക്കും നാഥൻ. മൂന്ന് ആലുകളാണ് നഗരവട്ടത്തിൽ വേരൂന്നി നിൽക്കുന്നത്. നായ്ക്കനാൽ, നടുവിലാൽ, മണി കണ്ഠനാൽ എന്നിങ്ങനെയാണ് അവയെ വിശേഷിപ്പിക്കുന്നത്. പൂരത്തിനു വേണ്ടിയുള്ള പന്തലൊരുക്കം നടക്കുന്നത് ഇവിടെയാണ്.

വടക്കുംനാഥ ക്ഷേത്രത്തിന് 4 പ്രവേശന ഗോപുരങ്ങളാണ് ഉള്ളത്. ഇതിൽ 3 ഗോപുരം വഴിയാണ് പൂരം കടന്നു വരുന്നത്. ഇലഞ്ഞിത്തറ മേളത്തിന്റെ പെരുക്കം ഈ മതിൽക്കെട്ടിനകത്ത് കേൾക്കാൻ കഴിയും.

കുടമാറ്റവും തെക്കോട്ടിറക്കവും പിന്നെ അതിനു സാക്ഷിയാകുന്ന ജനസാഗരവും തെക്കേഗോപുരത്തിലാണ് കാണാൻ കഴിയുക. പാറമേക്കാവ് ഭഗവതി വടക്കുംനാഥനഭിമുഖമായി കിഴക്കിടത്ത് കുടികൊള്ളുന്നു. കിഴക്കേഗോപുരം വഴിയാണ് പാറമേക്കാവ് ഭഗവതിയുടെ വടക്കുംനാഥനിലേക്കുള്ള പ്രയാണം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിയുന്നത് ശ്രീമൂലസ്ഥാനത്താണ്. അവിടെവച്ചാണ് അടുത്ത പൂരക്കാലത്തിന്റെ പ്രഖ്യാപനം നടക്കുന്നത്.

Story highlights: The Story of Thrissivaperur , Thrissur Pooram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top