തിയറ്ററുകള്‍ അടയ്ക്കില്ല

പ്രദര്‍ശന സമയം വെട്ടിക്കുറച്ചെങ്കിലും തിയറ്ററുകള്‍ അടയ്‌ക്കേണ്ടതില്ലെന്ന് ഫിയോക്ക് തീരുമാനം. കൊവിഡ് വ്യാപനമുള്ള സ്ഥലങ്ങളില്‍ പ്രദര്‍ശനത്തെ കുറിച്ച് ഉടമകള്‍ക്ക് തീരുമാനമെടുക്കാം.

സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കുമെന്നും തിയറ്റര്‍ ഉടമകള്‍. ഓണ്‍ലൈന്‍ വഴിയാണ് ഫിയോക്ക് യോഗം ചേര്‍ന്നത്. തിരക്കുള്ള രണ്ട് ഷോകളാണ് രാത്രി കര്‍ഫ്യൂ വന്നതോടെ ഒഴിവാക്കപ്പെട്ടത്. വലിയ നഷ്ടത്തിലാണ് പോകുന്നതെന്നും തിയറ്ററുടമകള്‍.

പുതിയ സമയ ക്രമീകരണം നിലവിൽ വന്നതോടെ രജിഷ വിജയൻ നായികയാകുന്ന ചിത്രം ഖോ ഖോയുടെ പ്രദർശനം നിർത്തിവച്ചു. ചിത്രം ഒടിടി, ടെലിവിഷൻ പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും സംവിധായകൻ രാഹുൽ റെജി നായർ വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കി. സെക്കന്റ്‌ ഷോ ഉൾപ്പെടെ രണ്ട് ഷോ മാറ്റിവച്ചതോടെ തിയറ്ററുകൾ വൻ നഷ്ടത്തിലാണ് പ്രദർശനം തുടരുന്നത്.

Story Highlights- theatre, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top